സെ​ലി​ബ്രി​റ്റി എ​ഡി​ഷ​ൻ ഫോർച്യൂണർ വി​പ​ണി​യി​ൽ
കൊ​​ച്ചി:​ ടൊ​​യോ​​ട്ട​​യു​​ടെ പു​തി​യ ​ഫോ​​ർ​​ച്യൂ​​ണ​​ർ ടി​​ആ​​ർ​​ഡി സെ​​ലി​​ബ്രി​​റ്റി എ​​ഡി​​ഷ​​ൻ വി​​പ​​ണി​​യി​​ലെ​​ത്തി. ഇ​ന്ത്യ​യി​ൽ ഫോ​ർ​ച്യൂ​ണ​ർ ഒ​രു പ​തി​റ്റാ​ണ്ട് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ടൊ​​യോ​​ട്ട ന്യൂ ​​ഫോ​​ർ​​ച്യൂ​​ണ​​ർ ടി​​ആ​​ർ​​ഡി സെ​​ലി​​ബ്രി​​റ്റി എ​​ഡി​​ഷ​​ൻ വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​ന്ന​ത്.

2019ൽ ​ഇ​ന്ത്യ​ലെ​ത്തി​യ​തു മു​ത​ൽ ഇ​ന്നു​വ​രെ 1,60,000 ഫോ​​ർ​​ച്യൂ​​ണ​​ർ വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

2.8 ലി​​റ്റ​​ർ 4 സി​​ല​​ണ്ട​​ർ ഡീ​​സ​​ൽ എ​​ൻ​ജി​​നാ​​ണ് പു​​തി​​യ ഫോ​​ർ​​ച്യൂ​​ണ​​റി​​ന്‍റെ ക​​രു​​ത്ത്. സീ​​ക്വ​​ൻ​​ഷ​​ൽ, പാ​​ഡി​​ൽ ഷി​​ഫ്റ്റോ​​ടു കൂ​​ടി​​യ 6 സ്പീ​​ഡ് ഓ​​ട്ടോ​​മാ​​റ്റി​​ക് ട്രാ​​ൻ​​സ്മി​​ഷ​​നാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വി​​ല 33,85,000 രൂ​​പ​.