നെക്സോൺ ഇവി വിപണിയിൽ
Saturday, December 21, 2019 3:15 PM IST
മുംബൈ: ടാറ്റാ മോട്ടോഴ്സ് ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്യുവിയായ നെക്സോൺ ഇ വി പുറത്തിറക്കി. കട്ടിംഗ് എഡ്ജ് സിപ്ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നെക്സൺ ഇവി നിർമിച്ചിരിക്കുന്നത്.
ഉയർന്ന വോൾട്ടേജ് സംവിധാനം, സിപ്പി പ്രകടനം, ലോംഗ് റേഞ്ച്, ഫാസ്റ്റ് ചാർജിംഗ്, മികച്ച ബാറ്ററി ലൈഫ്, മികച്ച മുൻനിര സുരക്ഷാ സവിശേഷതകൾ എന്നിവ ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാർജിൽ 300 കിലോമീറ്ററിൽ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നു.ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയ സേവനങ്ങളെ പിന്തുണയ്ക്കുന്നു.
നെക്സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.
9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ നെക്സൺ ഇവിക്ക് കഴിയുമെന്ന് കന്പനി അവകാശപ്പെടുന്നു.