മാ​രു​തി സു​സു​കി വി​ല വ​ർ​ധി​പ്പി​ച്ചു
മാ​രു​തി സു​സു​കി വി​ല വ​ർ​ധി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി വി​വി​ധ മോ​ഡ​ൽ കാ​റു​ക​ളു​ടെ വി​ല കൂ​ട്ടി. 4.7 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​ക്കും. ആ​ൾ​ട്ടോ​യ്ക്ക് 6000 രൂ​പ മു​ത​ൽ 9000 രൂ​പ വ​രെ കൂ​ടും.

വാ​ഗ​ൺ ആ​റി​ന് 1500 മു​ത​ൽ 4000 വ​രെ രൂ​പ കൂ​ടും. എ​സ് പ്ര​സോ വി​ല 1500-8000 രൂ​പ കൂ​ടും. എ​ർ​ട്ടി​ഗ വി​ല 4000 മു​ത​ൽ 10,000 വ​രെ രൂ​പ വ​ർ​ധി​ക്കും. ബ​ലേ​നോ​യ്ക്ക് 3000 മു​ത​ൽ 8000 വ​രെ രൂ​പ കൂ​ടും.