ഓള്‍ ഇലക്ട്രിക് മോഡല്‍ ടൈക്കാന്‍-ന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ അവതരിപ്പിച്ച് പോര്‍ഷെ
ഓള്‍ ഇലക്ട്രിക് മോഡല്‍ ടൈക്കാന്‍-ന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ അവതരിപ്പിച്ച് പോര്‍ഷെ
ഓള്‍ ഇലക്ട്രിക് മോഡലായ പോര്‍ഷെ ടൈക്കാന്‍-ന്റെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചു. പോര്‍ഷെയുടെ ടൈക്കാന്‍ സെഡാന്റെ നാലാമത്തെ വേരിയന്റാണ് ബേസ് മോഡലായ ടൈക്കാന്‍ ട്രിം. ടൈക്കാന്‍ ടര്‍ബോ, ടൈക്കാന്‍ ടര്‍ബോ എസ്, ടൈക്കാന്‍ 4എസ് എന്നിവയാണ് മറ്റു വേരിയന്റുകള്‍.

റിയര്‍ വീല്‍ ഡ്രൈവ് മോഡലായ പുതിയ ട്രിം വേരിയന്റിന് രണ്ടു ബാറ്ററി വകഭേദങ്ങളും കമ്പനി നല്‍കുന്നു. പരമാവധി 484 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനിയുടെ വാഗ്ദാനം.

സ്റ്റാന്‍ഡേര്‍ഡ് പെര്‍ഫോമന്‍സ് ബാറ്ററി 402 ബിഎച്ച്പി (300 കിലോവാട്ട്) പവര്‍ നല്‍കുമ്പോള്‍ 469 ബിഎച്ച്പിയാണ് സ്റ്റാന്‍ഡേര്‍ഡ് പെര്‍ഫോമന്‍സ് പ്ലസ് ബാറ്ററിയുടെ കരുത്ത്.

79.2 കിലോവാട്ട് ഔവര്‍ (kWh) കപ്പാസിറ്റിയില്‍ 431 കിലോമീറ്റര്‍ റേഞ്ചാണ് സ്റ്റാന്‍ഡേര്‍ഡ് പെര്‍ഫോമന്‍സ് ബാറ്ററി നല്‍കുക. മറുവശത്ത് പെര്‍ഫോമന്‍സ് പ്ലസ് ബാറ്ററി 93.4 കിലോവാട്ട് ഔവര്‍ (kWh) കരുത്തില്‍ 484 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.


രൂപത്തിലും അകത്തള സൗകര്യങ്ങളിലും മറ്റു വേരിയന്റുകള്‍ക്കു സമാനമാണ് പുതിയ വേരിയന്റും. പഴയ മോഡലുകളെ അപേക്ഷിച്ച് കാര്യമായ മാറ്റം വരുത്തിയിട്ടില്ല.

10.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ഫ്രണ്ട് പാസഞ്ചറിനായി ഓപ്ഷണല്‍ ഡിസ്‌പ്ലേ എന്നിവയും കാറിലുണ്ട്. രണ്ടു ലഗേജ് കമ്പാര്‍ട്ടുമെന്റുകളോടെയാണ് സെഡാന്‍ എത്തുന്നത്. 84 ലിറ്റര്‍ കമ്പാര്‍ട്ട്‌മെന്റ് മുന്നിലും 407 ലിറ്ററിന്റെ കമ്പാര്‍ട്ട്‌മെന്റ് പിന്നിലുമായി നല്‍കിയിരിക്കുന്നു.

2021 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ലോഞ്ചു ചെയ്യുന്ന കൂപ്പേയ്ക്ക് ഏകദേശം രണ്ടു മുതല്‍ 4 കോടി രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.