മുഖംമിനുക്കി 2021 ജീപ് കോംപസ് ഫേസ്‌ലിഫ്റ്റ് എത്തി; കൂടുതല്‍ അഗ്രസിവ് ലുക്കിലെത്തുന്ന പുതിയ മോഡലിന്റെ വിശേഷങ്ങള്‍
മുഖംമിനുക്കി 2021 ജീപ് കോംപസ് ഫേസ്‌ലിഫ്റ്റ് എത്തി; കൂടുതല്‍ അഗ്രസിവ് ലുക്കിലെത്തുന്ന പുതിയ മോഡലിന്റെ വിശേഷങ്ങള്‍
Thursday, January 28, 2021 2:19 PM IST
ജീപ്പ എന്ന കമ്പനി ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കുന്നത് 2017ല്‍ പുറത്തിറക്കിയ ജീപ്പ് കോംപസിലൂടെയാണ്. അന്നു മുതല്‍ ഇന്നുവരെ കമ്പനിയുടെ മുഖവും മുഖമുദ്രയുമായി നിലകൊള്ളുകയാണ് ജീപ്പ് കോംപസ്.

അതുകൊണ്ടു തന്നെ കോംപസിന്റെ പുതിയ ഫേസ് ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത് ജീപ്പ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എസ് യുവി സെഗ്മെന്റില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ എത്തുന്ന 2021 ജീപ്പ് കോപംസ് ഫേസ് ലിഫ്റ്റിന്റെ വിശേഷങ്ങള്‍ അറിയാം.

ഡിസൈന്‍, ഫീച്ചറുകള്‍

ക്യാബിനിലും ഫീച്ചറുകളിലും ഏറെ പുതുമകളോടെയാണ് പുതിയ കോംപസ് എത്തുന്നത്. പുതിയ കോംപസിന്റെ രണ്ടാമത്തെ മാര്‍ക്കറ്റാണ് ഇന്ത്യയില്‍.



തികച്ചും പുതുമയാര്‍ന്ന ഡാഷ്‌ബോര്‍ഡ് ഡിസൈനും പുതിയ മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, പുതിയ യുകണക്ട് 5 സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ ഫീച്ചറുകളും പുതിയ വാഹനത്തിലുണ്ട്.

പഴയ മോഡലിനെ അപേക്ഷിച്ച് നല്‍കിയിരിക്കുന്ന വലുപ്പം കൂടിയ ഏഴു സ്ലാറ്റ് ഗ്രില്‍ കൂടുതല്‍ അഗ്രസിവ് ലുക്ക് പുതിയ മോഡലിനു നല്‍കുന്നു.



വെന്റിലേറ്റഡ് സീറ്റ്, വയര്‍ലെസ് ചാര്‍ജിംഗ്, ഫുള്ളി ഡിജിറ്റില്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍.



ഡിആര്‍എല്‍ (ഡേറ്റൈം റണ്ണിംഗ് ലാംപ്) സഹിതമെത്തുന്ന പുതിയ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, ടെയില്‍ ലാംപുകള്‍ എന്നിവയിലും രൂപമാറ്റം ദൃശ്യമാണ്.

റീഡിസൈന്‍ഡ് ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, വലുപ്പം കൂടിയ എയര്‍ ഡാം, പുതിയ ഫോഗ് ലാംപുകള്‍, 5 സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയോടെയാണ് പുതിയ മോഡല്‍ എത്തുന്നത്.

കളറുകള്‍



ഏഴു കളറുകളില്‍ വാഹനം ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതില്‍ മൂന്നു കളറുകള്‍ തികച്ചും പുതിയതായിരിക്കും.

ടെക്‌നോ മെറ്റാലിക് ഗ്രീന്‍, ഗ്യാലക്‌സി ബ്ലൂ, ബ്രൈറ്റ് വൈറ്റ് എന്നിവയാണ് പുതിയ കളറുകള്‍.

സുരക്ഷ

സുരക്ഷാ സൗകര്യങ്ങളുടെ കാര്യത്തില്‍ കമ്പനി ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഏറെ കരുതല്‍ കാണിച്ചിട്ടുമുണ്ട്.

ഏഴ് എയര്‍ബാഗുകള്‍ ആണ് വാഹനത്തില്‍ ഉള്ളത്. എബിഎസ് ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ -ഇബിഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം -ഇഎസ്പി, ബ്രേക്ക് അസിസ്റ്റ്, ടെറെയ്ന്‍ മോഡുകള്‍, ഹില്‍ അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ അടക്കമുള്ള ഫീച്ചറുകളും നല്‍കിയിരിക്കുന്നു.

എന്‍ജിന്‍ ആന്‍ഡ് പെര്‍ഫോമന്‍സ്


പഴയ മോഡലിലേതിനു സമാനമായി 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിന്‍ വേരിയന്റുമാണ് കമ്പനി നല്‍കിയിരിക്കുന്നത്.



6 -സ്പീഡ് മാനുവല്‍, 9 -സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, 7-സ്പീഡ് ഡിസിറ്റി ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സ് വേരിയന്റുകളും കമ്പനി നല്‍കുന്നുണ്ട്. തെരഞ്ഞെടുത്ത മോഡലുകളില്‍ 4x4 സംവിധാനവുമുണ്ട്.

ട്രിം വേരിയന്റുകള്‍

സ്‌പോര്‍ട്ട്, ലോംഗിറ്റിയൂഡ്, ലിമിറ്റഡ്, പുതിയ ടോപ് ട്രിം മോഡല്‍ എസ് എന്നിങ്ങനെ നാലു ട്രിം വേരിയന്റുകള്‍ ലഭ്യമാണ്. പുതിയ ടോപ് ട്രിം മോഡലായ എസ് പുതിയ വേരിയന്റായി രാജ്യാന്തര വിപണിയില്‍ എത്തും.

ജീപ്പ് കമ്പനിയുടെ എണ്‍പതാം പിറന്നാളിനോട് അനുബന്ധിച്ച് കോംപസിന്റെ സ്‌പെഷ്യല്‍ ലിമിറ്റഡ് എഡിഷനും കമ്പനി ഇറക്കിയിട്ടുണ്ട്. 22.96 ലക്ഷം രൂപയാണ് ഇതിന്റെ ഷോറൂം പ്രാരംഭവില.

വില

ഏറ്റവും കുറഞ്ഞ മോഡലായ സ്‌പോര്‍ട്‌സ് ട്രിമ്മിന് 16.99 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വേരിയന്റ് കോംപസ് മോഡല്‍ എസ് ഡീസല്‍ വേരിയന്റിന് 28.29 ലക്ഷമാണ് പ്രാരംഭവില.

വേരിയന്റുകളും വിലയും

കോംപസ് സ്‌പോര്‍ട്‌സ് ട്രിം

കോംപസ് സ്‌പോര്‍ട്ട് 1.4 ലിറ്റര്‍ പെട്രോള്‍ (മാനുവല്‍) - 16.99 ലക്ഷം രൂപ
കോംപസ് സ്‌പോര്‍ട്ട് 2.0 ലിറ്റര്‍ ഡീസല്‍ (മാനുവല്‍) - 18.69 ലക്ഷം രൂപ
കോംപസ് സ്‌പോര്‍ട്ട് 1.4 ലിറ്റര്‍ പെട്രോള്‍ (ഡിഡിസിറ്റി) - 19.49 ലക്ഷം രൂപ

കോംപസ് ലോംഗിറ്റിയൂഡ്

കോംപസ് ലോംഗിറ്റിയൂഡ് (0) 2.0 ലിറ്റര്‍ ഡീസല്‍ (മാനുവല്‍) - 20.49 ലക്ഷം രൂപ
കോംപസ് ലോംഗിറ്റിയൂഡ് (0) 1.4 ലിറ്റര്‍ പെട്രോള്‍ (ഡിഡിസിറ്റി) - 21.29 ലക്ഷം രൂപ

കോംപസ് ലിമിറ്റഡ് എഡിഷന്‍

കോംപസ് ലിമിറ്റഡ് (0) 2.0 ലിറ്റര്‍ ഡീസല്‍ (മാനുവല്‍) - 22.49 ലക്ഷം രൂപ
കോംപസ് ലിമിറ്റഡ് (0) 1.4 ലിറ്റര്‍ പെട്രോള്‍ (ഡിഡിസിറ്റി) - 23.29 ലക്ഷം രൂപ
കോംപസ് ലിമിറ്റഡ് (0) 2.0 ലിറ്റര്‍ ഡീസല്‍ 4x4 (ഓട്ടമാറ്റിക്) - 26.29 ലക്ഷം രൂപ

മോഡല്‍ എസ്

കോംപസ് മോഡല്‍ എസ് 2.0 ലിറ്റര്‍ ഡീസല്‍ (മാനുവല്‍) - 24.49 ലക്ഷം രൂപ
കോംപസ് മോഡല്‍ എസ് 1.4 ലിറ്റര്‍ പെട്രോള്‍ (ഡിഡിസിറ്റി) - 25.29 ലക്ഷം രൂപ
കോംപസ് മോഡല്‍ എസ് 2.0 ലിറ്റര്‍ ഡീസല്‍ 4x4 (ഓട്ടമാറ്റിക്)- 28.29 ലക്ഷം രൂപ

ആനിവേഴ്‌സറി സ്‌പെഷ്യല്‍ ലിമിറ്റഡ് എഡിഷന്‍

കോംപസ് ലിമിറ്റഡ് 80 ആനിവേഴ്‌സറി 2.0 ലിറ്റര്‍ ഡീസല്‍ (മാനുവല്‍) - 22.96 ലക്ഷം രൂപ
കോംപസ് ലിമിറ്റഡ് 80 ആനിവേഴ്‌സറി 1.4 ലിറ്റര്‍ പെട്രോള്‍ (ഡിഡിസിറ്റി) - 23.76 ലക്ഷം രൂപ
കോംപസ് ലിമിറ്റഡ് 80 ആനിവേഴ്‌സറി 2.0 ലിറ്റര്‍ ഡീസല്‍ 4x4 (ഓട്ടമാറ്റിക്) - 26.76 ലക്ഷം രൂപ

പ്രധാന എതിരാളികള്‍

ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, സ്‌കോഡ കരോഖ് എന്നീ മോഡലുകളുമായാവും പുതിയ ജീപ്പ് കോംപസ് മല്‍സരിക്കുക.

മാക്‌സിന്‍ ഫ്രാന്‍സിസ്‌