കൊളസ്ട്രോൾ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഒമേഗ 3
ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ കു​റ​വു​ള​ള​വ​ർ​ക്ക് ക്ഷീ​ണം, ഓ​ർ​മ​ക്കു​റ​വ്, ച​ർ​മ​ത്തി​നു വ​ര​ൾ​ച്ച, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, ഡി​പ്ര​ഷ​ൻ തുടങ്ങിയ​വ​യ്ക്കു സാ​ധ്യ​ത​യേ​റും. കു​ഞ്ഞു​ങ്ങ​ൾ​ക്കും കുട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും ഒ​മേ​ഗ 3 ഫാ​റ്റി ആ​ഡി​ഡു​ക​ൾ അ​വ​ശ്യം. പോ​ളി അ​ണ്‍​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ളാ​ണ് ഒ​മേ​ഗ3 ഫാ​റ്റി ആ​സി​ഡു​ക​ൾ.

മീ​നി​ൽ മാ​ത്ര​മല്ല ഒ​മേ​ഗ 3

ഉ​ഴു​ന്ന്, രാ​ജ്മാ, മീ​നെ​ണ്ണ, ക​ടു​കെ​ണ്ണ, സോ​യാ​ബീ​ൻ, കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, സോയാബീൻ, വാൽനട്ട്, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, വെ​ളു​ത്തു​ള​ളി, ഒ​ലി​വ് എ​ണ്ണ, പ​രി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലും ഒ​മേ​ഗ 3 ധാ​രാ​ളം. പാം​ഓ​യി​ലി​ൽ ഉ​ള​ള​തി​ലു​മ​ധി​കം ഒ​മേ​ഗ 3 ക​ടു​കെ​ണ്ണ​യി​ലു​ണ്ട്. ഏ​റ്റ​വു​മ​ധി​കം ഒ​മേ​ഗ 3 ഉ​ള​ള പാ​ച​ക​ എ​ണ്ണ​യും ക​ടു​കെ​ണ്ണ ത​ന്നെ.

കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​ന്

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​യ എ​ച്ച്ഡി​എ​ൽ എ​ന്ന ന​ല്ല കൊ​ള​സ്ട്രോ​ളിന്‍റെ തോ​തു കൂട്ടുന്ന​തി​ന് ഒ​മേ​ഗ 3 സ​ഹാ​യ​കം. ഡി​എ​ച്ച്എ എ​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​ഡി​ഡ് ട്രൈ ​ഗ്ലി​സ​റൈ​ഡു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ക്ത​ത്തി​ലെ കൊ​ഴുപ്പിന്‍റെ തോ​തു കു​റ​യ്ക്കു​ന്നു. അ​ങ്ങ​നെ ടോട്ട​ൽ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു. ഒ​മേ​ഗ 3 ഫാ​റ്റി ആ​ഡി​ഡു​ക​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യാ​ൽ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ(​ഉ​യ​ർ​ന്ന ബി​പി) ഉ​ള​ള​വ​രു​ടെ ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കാം. ഉ​യ​ർ​ന്ന ബി​പി​ക്കു ചി​കി​ത്സ​തേ​ടു​ന്ന​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​മേ​ഗ 3 ഭ​ക്ഷ​ണ​ക്ര​മം സ്വീ​ക​രി​ക്കാം


ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്

ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ളും ര​ക്ത​സമ്മർ​ദ​വും കു​റ​യ്ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​ഡി​ഡു​ക​ൾ ഹൃ​ദ​യ​രോ​ഗ സാ​ധ്യ​ത​യും കു​റ​യ്ക്കു​ന്നു. സ്ട്രോ​ക്, ഹൃ​ദ​യാ​ഘാ​തം. ഹൃ​ദ​യ​മി​ടി​പ്പി​ൽ ക്ര​മ​വ്യ​തി​യാ​നം തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത​യും കു​റ​യ്ക്കു​ന്നു. ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ചീ​ത്ത കൊ​ള​സ്ട്രോ​ൾ അ​ടി​ഞ്ഞു​കൂ​ടി പ്ലേ​ക് രൂ​പ​പ്പെ​ടു​ന്ന​തും ര​ക്തം ക​പി​ടി​ക്കു​ന്ന​തും ത​ട​യു​ന്നു. ധ​മ​നി​ക​ളു​ടെ കട്ടികൂ​ടി ഉ​ൾ​വ്യാ​സം കു​റ​യു​ന്ന ആ​ർട്ടീ​രി​യോ​ സ്ളീ​റോ​സി​സ് എ​ന്ന രോ​ഗം ത​ട​യു​ന്ന​തി​നും ഒ​മേ​ഗ 3 സ​ഹാ​യ​കം.