സിം​ഗി​ൾ സി​റ്റിം​ഗ് റൂ​ട്ട്ക​നാ​ൽ ട്രീ​റ്റ്മെ​ന്‍റ്
Thursday, October 10, 2019 12:26 PM IST
റൂ​ട്ട്ക​നാ​ൽ ട്രീ​റ്റ്മെ​ന്‍റ് ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ ഒ​രു ചി​കി​ത്സ​യാ​യി മാ​റി​യി​രി​ക്കു​ന്നു. പ​ല്ലി​ന് കേ​ട് ഉ​ണ്ടാ​യാ​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​ത് ഫി​ൽ ചെ​യ്തു സം​ര​ക്ഷി​ച്ചാ​ൽ റൂ​ട്ട്ക​നാ​ൽ ട്രീ​റ്റ്മെ​ന്‍റ്
ഒ​ഴി​വാ​ക്കു​വാ​നാവും. എ​ന്നാ​ൽ പ​ല​പ്പോ​ഴും പോ​ട് തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രും. കൃ​ത്യമാ​യ പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ ചി​കി​ത്സ​ക​ളും ഈ ​പ്ര​ശ്ന​ത്തി​ന് ന​ല്ല രീ​തി​യി​ലു​ള്ള പ​രി​ഹാ​ര​മാ​ണ്.

കു​ട്ടി​ക​ളി​ൽ പു​തി​യ​താ​യി വ​രു​ന്ന അ​ണ​പ്പ​ല്ലു​ക​ളി​ൽ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പി​റ്റ് ആ​ൻ​ഡ് ഫി​ഷ​ർ സീ​ലിം​ഗ് ചി​കി​ത്സ​യും ഫ്ലൂ​റൈ​ഡ് ആ​പ്ലി​ക്കേ​ഷ​നും ദ​ന്ത ക്ഷ​യ​ത്തി​ന് വ​ള​രെ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ ചി​കി​ത്സ​യാ​ണ്. പോ​ട് ഉ​ണ്ടാ​യാ​ൽ അ​ത് തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​ട​യ്ക്കു​ക​യും ആ​ഴ​ത്തി​ലേ​ക്ക് പോ​യാ​ൽ റൂ​ട്ട് ക​നാ​ൽ ട്രീ​റ്റ്മെ​ൻ​റ് ചെ​യ്ത് സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം.
ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള പ​ദാ​ർ​ഥം പ​ല്ലി​ന്‍റെ ഇ​നാ​മ​ൽ ആ​ണെ​ന്നു ന​മു​ക്ക​റി​യാം. ഇ​ത് എ​ല്ലി​നെ​ക്കാ​ൾ കാ​ഠി​ന്യം ഉ​ള്ള​താ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​ച്ചു ദ​ഹ​ന​ത്തി​നായി അ​തി​നെ ആ​മാ​ശ​യ​ത്തി​ൽ എ​ത്തി​ക്കാ​നും പ​ല്ലു​ക​ളും വാ​യി​ലെ ഉ​മി​നീ​രും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കുന്നു. ഇന്നു നാം ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ​ണക്ര​മ​ത്തി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം ഉ​ള്ള​തി​നാ​ൽ പ​ല്ലു​ക​ളി​ൽ പോ​ട് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പ്ര​ധാ​ന​മാ​യും പ​ല്ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലാ​ണ് പോ​ട് കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന​ത്. ര​ണ്ടു പ​ല്ലു​ക​ളു​ടെ ഇ​ട​യി​ൽ വ​രു​ന്ന പോ​ട് ക​ണ്ടു​പി​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ത് ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ കൂ​ടി ക​ണ്ടു​പി​ടി​ക്കാ​നും എ​ക്സ​റേ യിലൂടെ സ്ഥി​രീ​ക​രി​ക്കാ​നും സാ​ധി​ക്കും. ഇ​തി​ലൊ​ക്കെ ഉ​പ​രി​യാ​യി ഒ​രു പോ​ട് ഡെ​വ​ല​പ്പ് ചെ​യ്യു​മ്പോ​ൾ ന​മു​ക്ക് പു​ളി​പ്പും ചെ​റി​യ വേ​ദ​ന​യും അ​സ്വ​സ്ഥ​ത​ക​ളു മൊക്കെ തോ​ന്നാം. സൂ​ച​ന​ക​ളെ ന​മ്മ​ൾ അ​വ​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ല. ഇ​ത് ഒ​രു​പ​ക്ഷേ, കു​റ​ച്ചു സ​മ​യ​ത്തേക്കോ കു​റ​ച്ച് ദി​വ​സ​ത്തേ​ക്കു മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ. ഈ ​സ​മ​യ​ത്ത് ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​ച്ച് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​വാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

റൂ​ട്ട് ക​നാ​ൽ ട്രീ​റ്റ്മെ​ൻ​റ് എ​ന്തി​നാ​ണെന്ന് അ​റി​യ​ണ​മെ​ങ്കി​ൽ പ​ല്ലി​ന്‍റെ ഘ​ട​ന അ​റി​ഞ്ഞി​രി​ക്ക​ണം. പ​ല്ലി​ന്‍റെ പു​റം​തോ​ടി​ന് ഇ​നാ​മ​ൽ എ​ന്നു പ​റ​യു​ക. ഇ​നാ​മ​ൽ ക​ഴി​ഞ്ഞാ​ൽ ഡെന്‍റിൻ ​എ​ന്ന അം​ശ​വും അ​തി​ന്‍റെ ഉ​ള്ളി​ൽ ര​ക്ത​ക്കു​ഴ​ലു​ക​ളും ഞ​ര​മ്പു​ക​ളും അ​ട​ങ്ങു​ന്ന പ​ൾ​പ്പ് എ​ന്ന അം​ശ​വും കാ​ണു​ന്നു. ഇ​നാമ​ലി​ൽ ഉ​ണ്ടാ​കു​ന്ന പോ​ടി​ന് വേ​ദ​ന​യോ ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ൽ ആ​ഴ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​തി​ന് പു​ളി​പ്പും അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കു​ന്നു. ഇ​തി​നു​ശേ​ഷം പ​ൾ​പ്പ് എ​ന്ന അം​ശ​ത്തി​ൽ ക​ട​ക്കു​മ്പോ​ൾ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും നീ​രും പ​ഴു​പ്പും ഉ​ണ്ടാ​കു​ന്നു. ഈ ​അ​വ​സ്ഥ​ക​ൾ വേ​ദ​ന​യി​ലും പ​ഴു​പ്പി​ലും എ​ത്തു​ന്ന​തി​നു​മു​മ്പ് പ്ര​തി​രോ​ധ ചി​കി​ത്സ മു​ത​ൽ പ​രി​ഹാ​ര ചി​കി​ത്സ വ​രെ നി​ല​വി​ലു​ണ്ട്. ഈ ​ചി​കി​ത്സ​ക​ൾ​ക്കെല്ലാം ചെല​വ് കു​റ​വാ​ണ്. എ​ന്നാ​ൽ റൂ​ട്ട്ക​നാ​ൽ ട്രീ​റ്റ്മെ​ന്‍റിലേ​ക്ക് വ​രു​മ്പോ​ൾ ചി​കി​ത്സാ ചെ​ല​വ് കൂ​ടു​ം. ചി​കി​ത്സ​ക്കുശേ​ഷം ക്യാ​പ് കൂ​ടി ആ​വു​മ്പോ​ൾ മാ​ത്ര​മേ ഇ​ത് പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​ത്തി​ലും ഭം​ഗി​യി​ലും നി​ല​നി​ൽ​ക്കു​ക​യു​ള്ളൂ.

ഒ​രു പ​ല്ലി​ന് അ​മി​ത​മാ​യ വേ​ദ​ന ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് ന​മ്മ​ൾ ഡോ​ക്ട​റെ സ​മീ​പി​ക്കു​ന്ന​ത്. ഡോ​ക്ട​റു​ടെ ചോ​ദ്യം പ​ല്ല് എ​ടു​ത്തു​ക​ള​യ​ണോ നി​ല​നി​ർ​ത്ത​ണോ എ​ന്നു​ള്ള​താ​ണ്. ന​മ്മ​ളി​ൽ പ​ല​രും അ​മി​ത​മാ​യ വേ​ദ​ന ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് ഡോ​ക്ട​റെ സ​മീ​പി​ക്കാ​റു​ള്ള​ത്. അ​പ്പോ​ൾ ഡോ​ക്ട​ർക്കു മു​മ്പി​ലു​ള്ള ഏ​ക ചി​കി​ത്സാ​രീ​തി റൂ​ട്ട് ക​നാ​ൽ ട്രീ​റ്റ്മെ​ന്‍റ് ക്യാ​പ്പും മാ​ത്ര​മാ​യി​രി​ക്കും. ഇ​തു​പോ​ലെ​ത​ന്നെ പ​ല്ലു​ക​ൾ എ​ടു​ത്തു ക​ള​ഞ്ഞി​ട്ടു​ള്ള ആ​ളു​ക​ളി​ൽ ബ്രി​ഡ്ജ് എ​ന്നു പ​റ​യു​ന്ന ചി​കി​ത്സ ന​ട​ത്തു​മ്പോ​ൾ തൊ​ട്ട​ടു​ത്തു​ള്ള പ​ല്ലുക​ളി​ലേ​ക്ക് ഉ​റ​പ്പി​ക്കു​ന്ന​ത് തൊ​ട്ട​ടു​ത്തു​ള്ള പ​ല്ലു​ക​ളു​ടെ ബ​ലം അ​നി​വാ​ര്യ​മാ​ണ്. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ ​പ​ല്ലു​ക​ളി​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ത്തി​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ വ​ള​രെ കൃ​ത്യമായിട്ടും വേ​ഗ​ത്തി​ലും ന​ട​ത്താൻ സാ​ധി​ക്കു​ന്നു.


എ​ക്സ​റേ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ചി​കി​ത്സ കൃ​ത്യ​തയോടെ ചെ​യ്യു​വാ​നാ​യി കാ​ര​ണ​മാ​കു​ന്നു എ​ന്നി​രു​ന്നാ​ലും റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യു​ടെ വി​ജ​യ​സാ​ധ്യ​ത 95% മാ​ത്ര​മാ​ണ്. റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ മു​ൻ​പ് മൂ​ന്നും നാ​ലും ത​വ​ണ വ​ന്ന് ന​ട​ത്തേ​ണ്ട ഒ​രു ചി​കി​ത്സ​ ആ​യി​രു​ന്നു.
എ​ന്നാ​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടു​കൂ​ടി ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ഒ​റ്റ സി​റ്റി​ങ്ങി​ൽ ത​ന്നെ ന​ട​ത്തി എ​ടു​ക്കു​വാ​ൻ സാ​ധി​ക്കും. അ​മി​ത​മാ​യ പ​ഴു​പ്പും നീ​രും ഉ​ണ്ടെ​ങ്കി​ൽ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കേണ്ടതായി വ​രു​മ്പോ​ൾ സിം​ഗി​ൾ സി​റ്റി​ങ്ങി​ന് പ​ക​രം കൂ​ടു​ത​ൽ സി​റ്റിം​ഗ് ആ​വ​ശ്യ​മാ​യി വ​രും.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൃ​ത്യ​മാ​യ ട്രീ​റ്റ്മെ​ൻ​റ് പ്ലാ​നി​ങ്ങോടുകൂ​ടി ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന ചി​കി​ത്സ​യാ​ണ് റൂ​ട്ട് ക​നാ​ൽ ട്രീ​റ്റ്മെ​ന്‍റ്.

ഒ​ന്നു മ​ന​സിലാ​ക്കു​ക.. വേ​ദ​ന​യുമായി വ​രു​ന്ന ഒ​രാളി ന്‍റെ പ​ല്ലി​നു ചി​കി​ത്സ ആ ​പ​ല്ല് എ​ടു​ത്തു​ക​ള​യു​ക എ​ന്നു​ള്ള​താ​ണ് . അ​ത് എ​ടു​ത്തുക​ള​യാ​തെ ദീ​ർ​ഘ​കാ​ലം അ​തി​ന്‍റെ പൂ​ർ​ണ​മാ​യ പ്ര​യോ​ജ​നം കി​ട്ട​ത്ത​ക്ക​വി​ധം നി​ല​നി​ർ​ത്തു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ് റൂ​ട്ട് ക​നാ​ൽ ട്രീ​റ്റ്മെ​ന്‍റ്.

ഒ​രു പ​ല്ല് എ​ടു​ത്തു​ക​ള​ഞ്ഞാ​ൽ തീ​ർ​ച്ച​യാ​യി​ട്ടും അ​വി​ടെ ഒ​രു കൃ​ത്രി​മ പ​ല്ല് വ​യ്ക്ക​ണം. അ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ൽ മ​റ്റു പ​ല്ലു​ക​ൾ കു​ഴ​പ്പ​ത്തി​ലേ​ക്ക് വ​രും. എ​ടു​ത്തു​ക​ള​യ​ണം എ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന പ​ല്ലു​ക​ൾ വി​സ്ഡം ടൂ​ത്ത് അ​ഥ​വാ അ​വ​സാ​ന​ത്തെ അ​ണ​പ്പ​ല്ലു​ക​ൾ ആ​കു​ന്നു. ഈ ​പ​ല്ലു​ക​ൾ 16 വ​യ​സ്സി​നു ശേ​ഷം വാ​യ്ക്കു​ള്ളി​ൽ മു​ള​ച്ചു വ​രു​ന്ന​താ​ണ്. പ​ല​പ്പോ​ഴും ഈ ​പ​ല്ലു​ക​ൾ എ​ല്ലി​ന്‍റെ ഉ​ള്ളി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്നതാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. ഇ​ത് വേ​ദ​ന​യും ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കു​ന്ന​താ​യ​തി​നാ​ൽ ഈ ​പ​ല്ലു​ക​ൾ ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കുന്നുവെ​ങ്കി​ൽ എ​ടു​ത്തുക​ള​യാ​വു​ന്ന​താ​ണ്.

ഇ​തു​കൂ​ടാ​തെ പ​ല്ലി​ൽ ക​മ്പി ഇ​ടു​ന്ന ചി​കി​ത്സ​യ്ക്ക് പ്രീ ​മോ​ളാ​ർ എ​ന്ന ചെ​റി​യ അ​ണ​പ്പ​ല്ലു​ക​ൾ നീ​ക്കം​ചെ​യ്ത് അ​വി​ടെ ആ​വ​ശ്യ​മു​ള്ള സ്പേ​സ് ഉ​ണ്ടാ​ക്കു​ന്ന​തുവ​ഴി മ​റ്റു പ​ല്ലു​ക​ളെ നി​ര​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്നു. ഈ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ഒ​രു പ​ല്ലും ന​മ്മ​ൾ എ​ടു​ത്തു ക​ള​യാൻ പാ​ടി​ല്ല. പ​ല്ല് എ​ടു​ത്തു​ക​ള​യു​ന്ന സ്ഥ​ല​ത്ത് പ​ല്ല് വ​യ്ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന പ​ല്ലി​ന് ആ​യി​ര​ങ്ങ​ൾ ചെല​വാ​കും. ഇ​തി​നാ​ലാ​ണ് ന​മ്മു​ടെ സ്വ​ന്തം പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്താ​തെ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ന​ട​ത്തി പല്ലുകൾ നി​ല​നി​ർ​ത്ത​ണം എ​ന്ന് പ​റ​യു​ന്ന​ത്.

ചി​കി​ത്സാ​ചെ​ല​വി​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ചെല​വ് കൂ​ടി​യ​താ​ണ്. എ​ന്നാ​ൽ ഏ​റ്റ​വും ന​ല്ല രീ​തി​യി​ൽ ഏ​റ്റ​വും ന​ല്ല സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​ത് ചെല​വുകു​റ​ച്ച് ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നത് ഇ​ന്ത്യ​യി​ലാ​ണ്. ഏ​റ്റ​വും പ്രവൃ​ർ​ത്തി നൈ​പു​ണ്യ​മു​ള്ള ഡോ​ക്ട​ർ​മാ​ർ കേ​ര​ള​ത്തി​ലാ​ണു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ല്ല റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ കു​റ​ഞ്ഞ ചെല​വി​ൽ ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന സ്ഥ​ലം കേ​ര​ളം ത​ന്നെ​യാ​ണ്.

കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും പ്ര​തി​രോ​ധ ചി​കി​ത്സ​ക​ളും ന​ട​ത്തി പ​ല്ലി​ലെ പോ​ട് ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ശ്ര​മി​ക്ക​ണം. തു​ട​ക്ക​ത്തി​ൽ ത​ന്നെ ആ​വ​ശ്യ​മായ ചി​കി​ത്സ ന​ട​ത്തി റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യി​ലേ​ക്ക് വ​രാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

സ്വ​ന്ത​മാ​യ പ​ല്ലു​ക​ൾ ന​ല്ല രീ​തി​യി​ൽ കൃ​ത്യ​മാ​യ രീ​തി​യി​ൽ വാ​യ്ക്കു​ള്ളി​ൽ നി​ല​നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ, അ​തി​നു​വേ​ണ്ട പ്ര​തി​രോ​ധ പ​രി​ര​ക്ഷ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ത്രി​മ​മാ​യി രീ​തി​യി​ൽ ചി​കി​ത്സ ചെ​യ്യേ​ണ്ട ആ​വ​ശ്യം ഉ​ണ്ടാ​വുകയി ല്ല

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com