കോവിഡ് പ്രതിരോധ വാക്സിൻ വിവരങ്ങൾക്ക് പോർട്ടൽ
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 പ്ര​തി​രോ​ധ വാ​ക്സി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ ഓ​ണ്‍ലൈ​ൻ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു. ആ​രോ​ഗ്യമ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഐ​സി​എം​ആ​ർ സൈ​റ്റി​ൽ ഈ ​പോ​ർ​ട്ട​ൽ ല​ഭ്യ​മാ​കും. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് ഈ ​ഓ​ണ്‍ലൈ​ൻ പോ​ർ​ട്ട​ൽ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ങ്കി​ലും കാ​ല​ക്ര​മേ​ണ മ​റ്റു വാ​ക്സി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഈ ​ഓ​ണ്‍ലൈ​നി​ൽ ല​ഭ്യ​മാ​കും.


അ​തേ​സ​മ​യം, 2021ന്‍റെ ആ​ദ്യപാ​ദ​ത്തി​ൽ വാ​ക്സി​ൻ രാ​ജ്യ​ത്ത് ല​ഭ്യ​മാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ഹ​ർ​ഷവ​ർ​ധ​ൻ പ​റ​ഞ്ഞു.

വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണം വ​ള​രെ വേ​ഗ​ത്തി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ഘ​ട്ട​ത്തി​ലാ​ണ്. 2021ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ രാ​ജ്യ​ത്ത് വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.