പുകവലിക്കാരിൽ ശ്വാസകോശരോഗസാധ്യതയേറും
Tuesday, June 1, 2021 3:57 PM IST
പു​ക​വ​ലി​ ഉപേക്ഷിക്കാം എന്ന ഉറച്ച തീരുമാനത്തിലെ ത്താം എ​ന്ന വിഷയത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​രണം. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ശ്വാസകോശരോഗങ്ങൾക്കും ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കും സ്ട്രോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം ക​ഴി​ഞ്ഞാ​ൽ പു​ക​വ​ലി​ക്കാ​ത്ത​വ​ർ​ക്കു ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ മൂ​ല​മുണ്ടാകാവുന്ന മ​ര​ണ​ത്തി​നു പ്ര​ധാ​ന കാ​ര​ണം പ​രോ​ക്ഷ​പു​ക​വ​ലി​യെന്നു വി​ദ​ഗ്ധ​ർ. ലോ​ക​മെ​ന്പാ​ടും പു​ക​വ​ലി മൂ​ലം വ​ർ​ഷം​തോ​റും 70 ല​ക്ഷം പേ​ർ മ​രി​ക്കു​ന്നു​വെ​ന്നാ​ണ് ലോ​കാ​രാ​ഗ്യ​സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്. അ​തി​ൽ ത​ന്നെ 9 ല​ക്ഷം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​കു​ന്ന​ത് പ​രോ​ക്ഷ​പു​ക​വ​ലി​യാ​ണ്.

"സു​ര​ക്ഷി​ത​' പു​ക​വ​ലി ‍‍? അങ്ങനെയൊന്നില്ല

സി​ഗ​ര​റ്റ്, സി​ഗാ​ർ, പൈ​പ്പ്, ഹൂ​ക്ക...​ഏ​ത് ഉ​പ​യോ​ഗി​ച്ചാ​ലും പു​കവലിയുടെ ദോ​ഷ​ഫ​ല​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​യി​ല്ല. ഒ​രേ​ത​രം രാ​സ​വ​സ്തു​ക്ക​ൾ തന്നെ എല്ലാറ്റിലും. സി​ഗാ​റി​ൽ സി​ഗ​ര​റ്റി​ലു​ള്ള​തി​ല​ധി​കം കാ​ർ​സി​നോ​ജ​നു​ക​ളും വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളും ടാ​റുമുണ്ട്. ഹൂ​ക്ക പൈ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ നേ​രിട്ടു സി​ഗ​ര​റ്റ് വ​ലി​ക്കു​ന്പോ​ൾ എ​ത്തു​ന്ന​തി​ലും അ​ധി​ക​അ​ള​വി​ൽ പു​ക ശ്വാ​സ​കോ​ശ​ങ്ങ​ളി​ലെ​ത്തു​ന്നു.

നിക്കോട്ടിനും കാർബൺ മോണോക്സൈഡും

പു​ക​യി​ല​യി​ലു​ള്ള നി​ക്കോട്ടി​ൻ എ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പു​ക​വ​ലി​ക്ക് അ​ടി​മ​യാ​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് പു​ക​യി​ലു​ള്ള കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​നു​മാ​യി ചേ​ർ​ന്നു കാ​ർ​ബോ​ക്സി ഹീ​മോ​ഗ്ലോ​ബി​നാകുന്നു. ഓ​ക്സി​ജ​നു ഹീ​മോ​ഗ്ലോ​ബി​നു​മാ​യി ചേ​രാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്നു. ര​ക്ത​ത്തി​ൽ നി​ന്ന് കോ​ശ​ങ്ങ​ൾ​ക്കു മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ​യാ​കു​ന്നു.

പുകവലിക്കാരിൽ ഇതിനൊക്കെ സാധ്യത കൂടുതൽ-

* വി​വി​ധ​ത​രം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു മു​ഖ്യ​കാ​ര​ണം
* ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ൾ ദു​ർ​ബ​ല​മാ​കു​ന്ന​തി​നും അ​വ​യി​ൽ ര​ക്തം ക​ട്ടപി​ടി​ക്കാ​നു​മു​ള്ള സാ​ധ്യ​ത (സ്ട്രോ​ക്ക്സാ​ധ്യ​ത)

* രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്നു. ന്യു​മോ​ണി​യ, ആ​സ്ത്്മ, ക്ഷ​യം തു​ട​ങ്ങി​യ ശ്വാ​സ​കോ​ശരോഗങ്ങൾക്കു ​വർധിച്ച സാ​ധ്യ​ത.

പുകവലി: പഠനങ്ങൾ പറയുന്നത്-

* സി​ഗ​ര​റ്റി​ൽ 599 രാ​സ​ഘ​ട​കങ്ങൾ. സി​ഗ​ര​റ്റ് പു​ക​യി​ൽ 4000 ൽ​പ​രം രാ​സ​വ​സ്തു​ക്ക​ൾ. ഇ​തി​ൽ 69 എ​ണ്ണം കാ​ൻ​സ​റി​നി​ട​യാ​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ൾ. * പ്രാ​യ​മാ​യ​വ​രി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ടൈ​പ്പ് 2 പ്ര​മേ​ഹ​വും പു​ക​വ​ലി​യും തമ്മി​ൽ ബ​ന്ധ​മു​ണ്ട്.
* പു​ക​വ​ലി സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. * പു​ക​വ​ലി പു​രു​ഷന്മ​ാരു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​യ്ക്കു​ന്ന​ു.

സ്ത്രീകൾ പുകവലിച്ചാൽ

സ്ത്രീക​ളി​ൽ പു​ക​വ​ലി വ​ർ​ധി​ക്കു​ന്ന​താ​യി പഠനങ്ങൾ. ലൈ​റ്റ് സി​ഗ​ര​റ്റ്, സി​ഗ​ര​റ്റ്സ് ഫോ​ർ ലേ​ഡീ​സ് എ​ന്നി​ങ്ങ​നെ അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലെ​ന്ന പ​ര​സ്യ​ങ്ങ​ളോ​ടെ സ്ത്രീ​ക​ളെ ല​ക്ഷ്യ​മാ​ക്കി​യും സി​ഗ​ര​റ്റ് ബ്രാ​ൻ​ഡു​ക​ൾ (ഇ ​സി​ഗ​ര​റ്റും- ​ഇ​ല​ക്്ട്രോ​ണി​ക് സി​ഗ​ര​റ്റ് - ഉൾപ്പെടെ) വി​പ​ണി​യി​ലു​ണ്ട്. 20 വ​ർ​ഷം മു​ന്പു​ള്ള ക​ണ​ക്കു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ സ്ത്രീ​ക​ളി​ലെ ശ്വാ​സ​കോ​ശ അ​ർ​ബു​ദ നി​ര​ക്കി​ലെ വ​ർ​ധ​ന ഏ​ക​ദേ​ശം 30 ഇ​രട്ടി​യി​ല​ധി​കം.

ഗർഭിണികൾ പുകവലിച്ചാൽ

ഗ​ർ​ഭ​മ​ല​സ​ൽ, മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വം, പ്ലാ​സ​ൻ​റ​യു​മാ​യി ബ​ന്ധ​പ്പെട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു സാധ്യത.

ഗ​ർ​ഭി​ണി​ക​ൾ പുക ശ്വസിച്ചാൽ
പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ഗ​ർ​ഭി​ണി​ക​ൾ അ​വ​യി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ക്കാ​നാ​നി​ട​യാ​കു​ന്ന​തും.* ന​വ​ജാ​ത​ശി​ശു​വി​നു തൂ​ക്ക​ക്കു​റ​വ്
* വി​വി​ധ​ത​രം ജ​ന​ന​വൈ​ക​ല്യ​ങ്ങ​ൾ * സ​ഡ​ൻ ഇ​ൻ​ഫ​ൻ​റ് ഡെ​ത്ത് സി​ൻ​ഡ്രോം (​എ​സ്ഐ​ഡി​എ​സ്) (തുടരും)

വിവരങ്ങൾ: ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി‌‌
ഫോൺ: 9447173088