"ജേർഡ് ' എന്ന വില്ലൻ
Tuesday, October 19, 2021 11:55 AM IST
വയറിനുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും(ഏഋഞഉ ഏമെേൃീ ഋെീുവമഴലമഹ ഞലളഹൗഃ ഉശലെമലെ). സാധാരണയായി പല പ്രാവശ്യം ഈ ദഹനരസം അന്നനാളത്തിൽ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്പോഴാണ് അതിനെ ഒരു അസുഖമായി കണക്കാക്കുന്നത്. 10 മുതൽ 25 വരെ ശതമാനം ആളുകളിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു.

കാരണങ്ങൾ

1. അമിതവണ്ണം

പ്രധാനമായും ഇതു വയറ്റിനുള്ളിലെ സമ്മർദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരും. ലോക്ഡൗണ്‍ കാലഘട്ടത്തിൽ ഭാരം കൂടിയതുമൂലം ധാരാളം ആളുകളിൽ ജേർഡ് കണ്ടുവരുന്നു.

2. കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) ചെയ്യുന്നവരിൽ രോഗലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നു.

3. പുകവലി

4. ഹയാറ്റസ് ഹെർണിയ

5. മാനസിക പിരിമുറുക്കം

രോഗലക്ഷണങ്ങൾ

1. നെഞ്ചെരിച്ചിൽ

വയറിന്‍റെ മുകൾഭാഗത്തോ, നെഞ്ചിന്‍റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇതു ഭക്ഷണത്തിനു ശേഷമോ (കൂടുതൽ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി ഉപയോഗിക്കുന്പോഴോ ആണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം ഉടനെതന്നെ കിടക്കുന്നതുമൂലം ജേർഡ് കൂടുതലായി കാണപ്പെടുന്നു.

2. ഭക്ഷണം തികട്ടി വരുക ഭക്ഷണമോ, പുളിച്ചവെള്ളമോ തികട്ടിവരുന്നു.
3. 30 ശതമാനം ആളുകളിൽ ഭക്ഷണം കഴിക്കുന്പോൾ തടസം അനുഭവപ്പെടുന്നു.
4. ഏന്പക്കം, എക്കിൾ, ഓക്കാനം, ഛർദി എന്നിവയാണ് മറ്റു രോഗലക്ഷണങ്ങൾ.
5. നെഞ്ചുവേദന, (ഹൃദയസംബന്ധമായ രോഗങ്ങൾ ഇല്ലെങ്കിൽ) ആസ്ത്മ, തൊണ്ടയിൽ എന്തോ തള്ളിനിൽക്കുന്നതുപോലെ തോന്നുക ഇവയെല്ലാം രോഗലക്ഷണങ്ങളാകാം.


രോഗനിർണയം

സാധാരണയായി അസിഡിറ്റി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നതിലൂടെ ബുദ്ധിമുട്ടുകൾ കുറയുന്നു.

ബുദ്ധിമുട്ടുകൾ കുറയുന്നില്ലെങ്കിൽ

1. അപ്പർ എൻഡോസ്കോപ്പി

അന്നനാളം, വയർ ഇവ പരിശോധിക്കുന്ന എൻഡോസ്കോപ്പി ടെസ്റ്റ് നടത്തുന്നതിലൂടെ അന്നനാളത്തിൽ വ്രണങ്ങൾ, വയറിലെ അൾസർ ഇവ കണ്ടെത്തി അതിനുള്ള മരുന്നുകൾ നിർദേശിക്കുന്നു.

2. 24 മണിക്കൂർ പി.എച്ച് മെട്രി

അസിഡിറ്റി കൃത്യമായി കണക്കാക്കുന്ന ടെസ്റ്റാണിത്. ഒരു രോഗി എന്തു മരുന്നുകൾ ഉപയോഗിക്കുന്നു, എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു എന്നിവ ഈ ടെസ്റ്റിലൂടെ കണ്ടെത്തുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ 24 മണിക്കൂറിൽ നമ്മുടെ ശരീരത്തിൽ ആസിഡ് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടോ എന്ന് ഇതുവഴി അറിയാൻ സാധിക്കും.

3. മാനോമെട്രി

അന്നനാളത്തിൽ ചലനക്കുറവുകൊണ്ട് ഉണ്ടാകാവുന്ന ജേർഡ് അസുഖം കണ്ടുപിടിക്കുന്നതിന് മാനോമെട്രി പരിശോധന സഹായിക്കുന്നു.

ചികിത്സ

1. പ്രധാനമായും ആസിഡ് ഉത്പാദനം കുറയ്ക്കുന്ന പിപിഐ മരുന്നുകളാണ് പയോഗിക്കുന്നത്.

2. അമിതവണ്ണം കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്.

3. മരുന്നുകൾ കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ശസ്ത്രക്രിയ (ഫണ്ടോപ്ലിക്കേഷൻ ) നിർദേശിക്കുന്നു. ഇതിലൂടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാവുന്നതാണ്.

പ്രധാനമായും സർജറിക്കുമുന്പ് 24 മണിക്കൂർ പി.എച്ച് മെട്രി ടെസ്റ്റ് ചെയ്യുന്നതിലൂടെ സർജറികൊണ്ടുള്ള ഫലപ്രാപ്തി ഉറപ്പാക്കാം.

ഡോ.ജെഫി ജോർജ്
കണ്‍സൾട്ടന്‍റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്
ആസ്റ്റർമെഡ്സിറ്റി, എറണാകുളം