ചതവിനും മുറിവിനും പൊള്ളലിനും ഹോമിയോ
ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ, മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് ഉ​പ​ദ്ര​വ​മു​ണ്ടാ​ക്കാ​ത്ത മ​രു​ന്നു​ക​ൾ മ​നു​ഷ്യ​നു പ​ഠി​പ്പിച്ചു കൊ​ടു​ക്കു​ന്ന ചി​കി​ൽ​സ​യാ​ണു ഹോ​മി​യോ​പ്പ​തി. ഹോ​മി​യോ​പ്പ​തി​യു​ടെ ചി​കി​ൽ​സാ വ്യാ​പ്തി​യേ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പോ​ലും പ​ല​ർ​ക്കും അ​റി​യി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കുത​കു​ന്ന നൂ​റു ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നു​ക​ൾ ഹോ​മി​യോ​പ്പ​തി​യി​ലു​ണ്ടെ​ന്നു പ​ല​ർ​ക്കുമ​റി​യി​ല്ല.

ചതവിന് ആർണിക്ക മദർ ടിങ്ചർ

കുട്ടികളുള്ള വീട്ടിൽ വീഴ്ചയും ചതവും സാധാരണ മാണല്ലോ."ആർണിക്ക മദർ ടിങ്ചർ' ഉടനെതന്നെ ചതവു പറ്റിയ ഭാഗത്ത് അമർത്തി തിരുമ്മുക. ആവശ്യമെങ്കിൽ ദിവസവും മൂന്നുനേരം പുരട്ടുക. കൂടെ "ആർണിക്ക 30' നാലു ഗുളിക വീതം, വേദനയുടെ തീവ്രതയനുസരിച്ച് അരമണിക്കൂറിടവിട്ടോ മൂന്നു നേരമോ കഴിക്കാവുന്നതാണ്.

ഏതു ശരീരഭാഗത്തെ ക്ഷതങ്ങളും രക്തം കല്ലിച്ച് ഇരുണ്ട നിറമായതും പഴകിയ ക്ഷതങ്ങളും ക്ഷതജന്യമായ നാനാ വിധ രോഗാവസ്ഥകളും ശമിപ്പിക്കാൻ അദ്ഭുത ശേഷിയുണ്ട് ഈ മരുന്നിന്. തലച്ചോറിലെ രക്തസ്രാവത്തിനും ആന്തരാ വയവങ്ങളിലെ രക്തസ്രാവത്തിനും അതുകൊണ്ടുണ്ടാകുന്ന വൈഷമ്യതകൾക്കും ഇത് ഉപകരിക്കുമെന്നറിയുക. ചതവു കൾ സാധാരണമായ ചില ജോലികൾ ഉണ്ട്. അവിടങ്ങളിൽ ഈ മരുന്നു സൂക്ഷിക്കുന്നത് വളരെയധികം ഉപകരിക്കും.

മുറിവിന് കലെൻഡുല മദർ ടിങ്ചർ

കത്തികൊണ്ടായാലും മറ്റു ക്ഷതങ്ങൾകൊണ്ടായാലും ശരീരത്തിലുണ്ടാകുന്ന മുറിവിനു "കലെൻഡുല'' എന്ന മരുന്ന് അത്യുത്തമം. "കലെൻഡുല മദർ ടിങ്ചർ'' മുറിവിൽ പുരട്ടുക. ചെറിയ നീറ്റലുണ്ടാകുമെങ്കിലും മുറിവ് പെട്ടെന്ന് ഉണങ്ങും. ഈ മരുന്നുകൊണ്ട് ബാൻഡേജ് കെട്ടുക. രണ്ടു ദിവസത്തേക്ക് മുറിവഴിക്കാതെ തന്നെ പഞ്ഞിയും മുറിവും നനയുന്ന രീതിയിൽ മൂന്നുനേരം മരുന്നു പ്രയോഗിക്കുക.


വളരെ പെട്ടെന്ന് മുറിവുണങ്ങുന്നതു കാണാം. പൊടിയും മാലിന്യവും പുരളാത്ത സാഹചര്യമാണെങ്കിൽ മുറിവ് തുറന്നിടുകയാണ് ഉണങ്ങാൻ എളുപ്പം. മുറിവിലുണ്ടാകുന്ന പൊറ്റകൾ പൊളിച്ചു കളയാതെയാണു മരുന്നു പുരട്ടേണ്ടത്. ഈ മരുന്നു പതിനഞ്ച് തുള്ളി ചൂട് വെള്ളത്തിൽ ചേർത്തു കുളിക്കുന്നതു ചൂടുകുരു ശമിക്കാനുത്തമം.

പൊള്ളലിന് കാന്തരിസ് മദർ ടിങ്ചർ

അടുക്കള ജോലിക്കിടെ നിത്യസംഭവമാണല്ലോ ചെറു പൊള്ളലുകൾ. പൊള്ളൽ സംഭവിച്ച ഉടനെ "കാന്തരിസ് മദർ ടിങ്ചർ'' പുരട്ടിയാൽ കുമിളയുണ്ടാകില്ല. നീറ്റലും കുറയും കുമിളയുണ്ടായശേഷമാണു പരട്ടുന്നതെങ്കിൽ അനന്തര പ്രശ്നങ്ങൾ ഒഴിവായിക്കിട്ടും. കൂടെ "കാന്തീരിസ് 30'' നാലു ഗുളിക വീതം പൊള്ളലിന്‍റെ തീവ്രാവസ്ഥയനുസരിച്ച് അരമണിക്കൂർ ഇടവിട്ടോ മൂന്നുനേരമോ കഴിക്കാം.

മേൽപ്പറഞ്ഞ മൂന്നു മരുന്നുകളും മദർ ടിങ്ചർ, ഓയിൽ, ഓയിൻമെന്‍റ് രൂപത്തിൽ എല്ലാ ഹോമിയോ ഫാർമസിക ളിലും ലഭ്യമാണ്. ഇവയിലേതും ബാഹ്യലേപനമായി ഉപ യോഗിക്കാം. ഇവ മൂന്നും അതിന്‍റെ ഉപയോഗത്തിനു നൂറു ശതമാനം ഉപകരിക്കുമെന്നതുകൊണ്ടാണ് മരുന്നിന്‍റെ പേരുകൾതന്നെ പരാമർശിച്ചിരിക്കുന്നത്.

ഫസ്റ്റ് എയ്ഡ് കിറ്റ്

മേൽപ്പറഞ്ഞ മരുന്നുകളും അവയുടെ കൂടെ പഞ്ഞി, കത്രിക, പ്ലാസ്റ്റർ, മുറിവുകെട്ടുന്ന തുണി, ബ്ലേഡ്, സോപ്പ് എന്നിവയെല്ലാം ഒരു ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ചാൽ ഒന്നാന്തരം ഹോമിയോപ്പതിക് ഫസ്റ്റ് എയ്ഡ് കിറ്റ് ആയി.

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ - 9447689239
[email protected]