അലർജി കാരണമുള്ള തുമ്മൽ കാലാവസ്ഥാമാറ്റത്തിനനുസരിച്ച് വൈറൽ ഫീവർ എങ്കിലും ബാധിക്കാത്തവർ കുറവായിരിക്കും. അലർജി കാരണമുള്ള തുമ്മൽ, ശ്വാസംമുട്ടൽ, സൈനസൈറ്റിസ് എന്നിവയും വർധിക്കാം.
മുഖം മറയ്ക്കാതെ തുമ്മരുത് പകർച്ചവ്യാധികൾ പിടിപെട്ടാൽ പൂർണവിശ്രമം വേണം.
നിർബന്ധമായും യാത്രകളും കൂട്ടംകൂടി നിൽക്കലും ഒഴിവാക്കണം. ഹസ്തദാനം നൽകാനോ തൂവാലയോ ടിഷ്യു പേപ്പ റോ ഉപയോഗിച്ചു മുഖം മറയ്ക്കാതെ തുമ്മാനോ പാടില്ല. ചില പ്രധാന കാര്യങ്ങളിൽ നിന്നു മാറി നിൽക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു മീറ്റിങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുത്തും പൊതു വാഹനങ്ങളിൽ യാത്ര ചെയ്തും രോഗം പകർത്തുന്നവർ സമൂഹത്തോടു ചെയ്യുന്നത് ക്രൂരതയാണെന്നുതിരിച്ചറിയുക.
വായുവിലൂടെ പകരുന്ന രോഗമുള്ളവരെ മറ്റുള്ളവർ സന്ദർശിക്കുന്നത് ഒഴിവാക്കണം. രോഗികൾ പ്രത്യേക മുറിയിൽ താമസിക്കണം. ആശുപത്രികളിൽ അഡ്മിറ്റാകുന്നതിലും നല്ലത് സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്നതാണ്. രോഗികൾ ഉപയോഗിച്ച വസ്ത്രം, പാത്രം, റിമോട്ട് കൺട്രോൾ, കമ്പ്യൂട്ടർ, മൊബൈൽ , പേനകൾ എന്നിവ അണുനാശക വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ മറ്റുള്ളവർ ഉപയോഗിക്കാവൂ.(തുടരും)
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481