* തണുത്തകാറ്റ് എൽക്കുന്ന വിധമുള്ള യാത്രകൾ ഒഴി
വാക്കണം.
* കുടിക്കാനും കുളിക്കാനും ചൂടുവെള്ളമാണ് നല്ലത്. കുടിക്കാൻ ശുദ്ധജലം ഉറപ്പാക്കുക.
* പകലുറക്കം നല്ലതല്ല.
* കൈകാലുകളിൽ മുറിവുള്ളവർ എലിയുടെ വിസർജ്യം
കലരാൻ സാധ്യതയുള്ള വെള്ളം തൊടരുത്.
* കുറുക്കൻ,വളർത്തുമൃഗങ്ങൾ എന്നിവയും എലിപ്പനി പകർത്താൻ കാരണമാകും.
* മുൻകരുതലുകൾ സ്വീകരിക്കാതെ ചാലുകളിൽ ഇറങ്ങി ജോലി ചെയ്യരുത്.
* വളർത്തുമൃഗങ്ങളെയും വീട്ടിൽ വളർത്തുന്നവയായാലും
പട്ടി ,പൂച്ച എന്നിവയെയും അകറ്റി നിർത്തണം.
* കൊതുകുകളുടെ പ്രജനനം തടയുവാൻ കൂട്ടായ പരിശ്രമം നടത്തണം.
* മധുരം, പുളി, ഉപ്പ്, തണുപ്പ് എന്നിവ കുറയ്ക്കണം. കയ്പ്, എരിവ്, ചൂട് എന്നിവ ഉപയോഗിക്കണം.
* രാമച്ചം, പതിമുഖം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളമോ കരിക്കിൻ വെള്ളമോ മഴക്കാലത്ത് കുടിക്കാൻ നല്ലതല്ല. തണുപ്പിച്ചവയും ഒഴിവാക്കണം.
* ജീരകം, ചുക്ക്, അയമോദകം ഇവയിട്ട് തിളപ്പിച്ച വെള്ളമോ ചൂടുവെള്ളമോ കുടിക്കാൻ ഉപയോഗിക്കണം.
* തേനും,ചുക്കുകാപ്പിയും നല്ലത്. അല്പം ശ്രദ്ധിച്ചാൽ മഴക്കാല പകർച്ചവ്യാധികൾ ഒഴിവാക്കാം.
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481