ക​ഴു​ത്തു​വേ​ദ​ന​യും ക​ർ​ക്ക​ട​ക​വും
എ​ല്ലാ വേ​ദ​ന​ക​ളും കൂ​ടു​ന്ന കാ​ല​മാ​ണ് ക​ർ​ക്ക​ട​കം. പ്ര​ത്യേ​കി​ച്ചും ക​ഴു​ത്തു​വേ​ദ​ന. മാ​ത്ര​മ​ല്ല, സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ഡോ​ക്ട​റെ സ​മീ​പി​ക്കു​ന്ന​ത് ക​ഴു​ത്തു വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​തേ​ടിയാ​ണോ എ​ന്ന് തോ​ന്നി​പ്പോ​കു​ന്നു.

പിടലികഴപ്പ്

തോ​ൾ വേ​ദ​ന, പി​ട​ലി ക​ഴ​പ്പ്, കൈ​ക​ൾ​ക്ക് ത​രി​പ്പും പെ​രു​പ്പും, ത​ല​വേ​ദ​ന ചി​ല​പ്പോ​ൾ ത​ല​ക​റ​ക്കം, ഓ​ക്കാ​നം, കൈ​ക​ളു​ടെ ബ​ല​ക്കു​റ​വ് തു​ട​ങ്ങി​യ അ​നു​ബ​ന്ധ ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി ക​ഴു​ത്തു​വേ​ദ​ന ഉ​ള്ള​വ​രു​ടെ എ​ണ്ണം പെ​രു​കിവ​രു​ന്നു. പെ​ട്ടെ​ന്ന് ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ തോ​ന്നു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യം കൂ​ടി​യേ​തീ​രൂ.

എ​ന്നാ​ൽ സ്ഥി​ര​മാ​യി ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​യു​ന്ന​വ​രും അ​തി​നാ​യി വേ​ദ​ന​സം​ഹാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ഴി​ക്കു​ന്ന​വ​രും ഉ​ണ്ട്. ​താ​ൽ​ക്കാ​ലി​ക സ​മാ​ധാ​നം അ​ല്ലാ​തെ സ്ഥി​ര​മാ​യ ശ​മ​നം ഇ​ത്ത​രം ചി​കി​ത്സ കൊ​ണ്ട് പ്ര​തീ​ക്ഷി​ക്കേ​ണ്ട.

അ​തി​നാ​ൽ രോ​ഗി​ക്ക്‌ തോ​ന്നു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്തൊ​ക്കെ? എ​ത്ര​നാ​ൾ വ​രെ ചി​കി​ത്സ തു​ട​രേ​ണ്ട​തു​ണ്ട്? എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഡോ​ക്ട​റും രോ​ഗി​യും കൂ​ടി തു​ട​ക്ക​ത്തി​ൽ ത​ന്നെ ച​ർ​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്.

ആ​ധു​നി​ക ജീ​വി​തരീ​തി​ക​ൾ

ആ​ധു​നി​ക ജീ​വി​ത രീ​തി​ക​ൾ വ​ള​രെ മാ​റ്റ​ങ്ങ​ളാ​ണ് മാം​സ​പേ​ശി​ക​ൾ​ക്കും അ​സ്ഥി​ക​ൾ​ക്കും ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.​ ത​ണു​പ്പ് കൂ​ടി ആ​യ​പ്പോ​ൾ അ​വ വ​ർ​ധി​ക്കു​ന്നു. ഇ​ക്കാ​ല​ത്ത് ത​ല​യി​ൽ വച്ചും തോ​ളി​ൽ വ​ച്ചു​മു​ള്ള ചു​മ​ടെ​ടു​പ്പ്‌ തീ​രെ ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. അ​തി​നാ​ൽ ത​ന്നെ ക​ഴു​ത്തി​ന്‍റെ ആ​രോ​ഗ്യം തീ​രെ കു​റ​ഞ്ഞു.


സ്ഥി​ര​മാ​യ തു​മ്മ​ൽ, ത​ല​നീ​രി​റ​ക്കം, രാ​ത്രി​കു​ളി, ത​ണു​ത്ത വെ​ള്ള​മു​പ​യോ​ഗി​ച്ചു​ള്ള കു​ളി, രാ​ത്രി​യി​ൽ വ​ള​രെ താ​മ​സി​ച്ചു​ള്ള ഭ​ക്ഷ​ണം, എസി​യു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം, ശ​രി​യാ​യ രീ​തി​യി​ൽ അ​ല്ലാ​ത്ത കി​ട​ത്ത​വും ഉ​റ​ക്ക​വും, പ്ര​ത്യേ​കി​ച്ചും ത​ല​യി​ൽ ഒ​രി​ട​ത്ത് ത​ന്നെ ഏ​ൽ​ക്കു​ന്ന ത​ണു​പ്പ് , സൈ​ന​സൈ​റ്റി​സ് എ​ന്നി​ങ്ങ​നെ​യു​ള്ള കാര്യങ്ങ​ൾ ക​ഴു​ത്തി​ന് പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്നു. ക്ര​മേ​ണ ക​ഴു​ത്തി​നു വേ​ദ​ന​യും തേ​യ്മാ​നം ഉ​ണ്ടാ​വുക​യും ചെ​യ്യു​ന്നു.

യ​ഥാ​സ​മ​യം ചി​കി​ത്സി​ച്ചില്ലെങ്കിൽ...

ഇ​ത്ത​രം അ​വ​സ്ഥ​ക​ൾ യ​ഥാ​സ​മ​യം ചി​കി​ത്സി​ക്കാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യോ കു​റെ​യൊ​ക്കെ സ​ഹി​ച്ച് മു​ന്നോ​ട്ടു പോ​കാം എ​ന്ന് തീ​രു​മാ​നി​ക്കു​ക​യോ ചെ​യ്താ​ൽ നേ​ര​ത്തെ പ​റ​ഞ്ഞ പ​ല ല​ക്ഷ​ണ​ങ്ങ​ളും ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി ഒ​രു​മി​ച്ച് വ​രി​ക​യും ചി​കി​ത്സി​ച്ചാ​ലും പൂ​ർ​ണ​മാ​യും മാ​റാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​വു​ക​യും ചെ​യ്യും.

പാർശ്വഫലം കുറഞ്ഞത്...

ന​മ്മു​ടെ മൊ​ത്ത​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യെ വ​ള​രെ​യേ​റെ കു​റ​ച്ചു ക​ള​യു​ന്ന ഒ​ര​വ​സ്ഥ​യാ​ണ് ക​ഴു​ത്തുവേ​ദ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി തു​ട​ക്ക​ത്തി​ലേ ത​ന്നെ ശ​രി​യാ​യ ചി​കി​ത്സ ചെ​യ്യാൻ ശ്ര​ദ്ധി​ക്ക​ണം. ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ​തും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​ഞ്ഞ​തു​മാ​യ ആ​യു​ർ​വേ​ദചി​കി​ത്സ​യാ​ണ് ഉ​ത്ത​മം.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481