ത​ണു​പ്പുകാ​ല​ത്ത് വർധിക്കുന്ന രോ​ഗ​ങ്ങ​ള്‍
ഡോ. ശാലിനി വി. ആർ
സോറിയാസിസ്
മോയിസ്ചുറൈസർ (moisturiser) ഉ​പ​യോ​ഗി​ക്കു​ക. ശ​ല്‍​ക്ക​ങ്ങ​ള്‍ പോ​ലെ​യു​ള്ള മൊ​രി​ച്ചി​ല്‍ ചു​ര​ണ്ടി​യി​ള​ക്കാ​തി​രി​ക്കു​ക. ശീ​ത​കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫക്്ഷൻ (Upper respiratory tract infection) സോറിയാസിസിനെ ​പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചി​കി​ത്സി​ക്കു​ക.

അറ്റോപിക് ഡെർമൈറ്റിസ് -
ക​ര​പ്പ​ന്‍ കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​രി​ല്‍ വ​രെ കാ​ണ​പ്പെ​ടു​ന്നു. രോ​ഗം വ​ഷ​ളാ​ക്കു​ന്ന കാര്യങ്ങൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ക. ചൊ​റി​ച്ചി​ല്‍ തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ നി​ര്‍​ദേശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക.

ഈസ്റ്റിയടോട്ടിക് എക്സീമ ( Asteatotic eczema)
- വ​യ​സാ​യ​വ​രി​ല്‍ കാ​ണു​ന്ന വ​ര​ണ്ട ച​ര്‍​മ്മം / എക്സീമ (Eczema). സോ​പ്പ് ഒ​ഴി​വാ​ക്കു​ക, മോയിസ്ചുറൈസിംഗ് ലോഷൻ (moistur ising lotion- ഈർപ്പം നിnനിർത്തുന്നതിന്)
ഇ​ടു​ക, കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

ഹാൻഡ് എക്സീമ
പാ​ത്രം ക​ഴു​കു​ക, തു​ണി ന​ന​യ്ക്കു​ക, മീ​ന്‍ വെ​ട്ടു​ക, ഉ​ള്ളി അ​രി​യു​ക എ​ന്നി​ങ്ങ​നെ കൈ​ക​ള്‍ കൊ​ണ്ട് ചെ​യ്യു​ന്ന ജോ​ലി​ക​ള്‍​ക്ക് ഗ്ലൗ​സ് ധ​രി​ക്കു​ക.

സെബോറിയക് ഡെർമറ്റൈറ്റിസ്
താ​ര​ന്‍ പോ​ലെ​യു​ള്ള രോ​ഗം ത​ല​യി​ല്‍ മാ​ത്ര​മ​ല്ല, മു​ഖം, നെ​ഞ്ച്, മ​ട​ക്കു​ക​ള്‍ എ​ന്നീ ഭാ​ഗ​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ടാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ഇ​ത് നി​യ​ന്ത്രി​ക്കാ​വു​ന്ന​താ​ണ്.


ഫോർഫൂട്ട് എക്സീമ
കാ​ലു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ചൊ​റി​ച്ചി​ലും പൊ​ട്ടി​യൊ​ലി​ച്ച അ​ല്ലെ​ങ്കി​ല്‍ മൊ​രി​ച്ചി​ലോ​ടു കൂ​ടി​യ പാ​ടു​ക​ള്‍. സോ​പ്പ്, പാദരക്ഷകൾ(footwear) എ​ന്നി​വ മൂ​ലം അ​ധി​ക​രി​ക്കാം. ചൊ​റി​ച്ചി​ലി​നു​ള്ള മ​രു​ന്നു​ക​ള്‍, മോയിസ്ചുറൈസിംഗ് ലോഷൻ, നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ലേ​പ​ന​ങ്ങ​ള്‍ എ​ന്നി​വ സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ക. കാ​ലു​ക​ളെ സം​ര​ക്ഷി​ക്കു​ക.

കോൾഡ് യുടികേറിയ (Cold urticaria)
പു​ഴു ആ​ട്ടി​യ പോ​ലു​ള്ള ചൊ​റി​ച്ചി​ലോ​ടു കൂ​ടി​യ ചു​മ​ന്ന പാ​ടു​ക​ള്‍. അ​ല​ര്‍​ജി​ക്ക് കൊ​ടു​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കൊ​ണ്ട് പ്ര​തി​രോ​ധി​ക്കാം.

പോളിമോർഫസ് ലൈറ്റ് ഇറപ്ഷൻ (PMLE)
വെ​യി​ലി​ന്‍റെ അ​ല​ര്‍​ജി, സൂ​ര്യ​താ​പം ഏ​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ചൊ​റി​ച്ചി​ലോ​ടു കൂ​ടി വ​രു​ന്ന തി​ണ​ര്‍​പ്പ് മാ​റി​യാ​ലും വെ​ളു​ത്ത നി​റ​മു​ള്ള അ​ട​യാ​ള​ങ്ങ​ള്‍ മാ​യാ​തെ കി​ട​ക്കാം. സ​ണ്‍​സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​ിച്ച് കൃ​ത്യസ​മ​യ​ത്ത് ചി​കി​ത്സ തേ​ടിയാല്‍ ശീ​ത​കാ​ല ച​ര്‍​മ​രോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു പൂ​ര്‍​ണ​മു​ക്തി നേ​ടാ​വു​ന്ന​താ​ണ്.

വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം