എല്ലിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ
ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
മ​നു​ഷ്യ​രു​ടെ പ​ല്ലു​ക​ളി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ മു​ള​ച്ചു വ​രു​ന്ന അ​ണ​പ്പ​ല്ലു​ക​ളാ​ണ് വി​സ്ഡം ടൂ​ത്ത്. മ​നു​ഷ്യ​രു​ടെ ദ​ന്ത​ഗ​ണ​ത്തി​ൽ പാ​ൽ​പ്പ​ല്ലു​ക​ൾ ആ​ദ്യം വ​രു​ന്ന 20 പ​ല്ലു​ക​ളും സ്ഥി​ര​ദ​ന്ത​ങ്ങ​ൾ ര​ണ്ടാ​മ​ത് വ​രു​ന്ന 32 പ​ല്ലു​ക​ളുമാ​ണ്. ഇ​തി​ൽ ര​ണ്ടാ​മ​തു വ​രു​ന്ന 32 പ​ല്ലു​ക​ളിൽ 28 എ​ണ്ണം മാ​ത്ര​മേ പ​ല​രി​ലും പൂ​ർ​ണ​മാ​യും പു​റ​ത്തു വ​രു​ന്ന​താ​യി കാ​ണു​ന്നു​ള്ളൂ.

പ​ല കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​ത്. 28 പ​ല്ലു​ക​ൾ 13 വ​യ​സി​ന​കം വ​ന്നി​ട്ടു​ണ്ടാ​വും. 17 വ​യ​സി​നും 25 വ​യ​സി​നും ഇ​ട​യി​ലാ​ണ് മൂ​ന്നാ​മ​ത്തെ​ സെറ്റ് പ​ല്ലു​ക​ൾ പു​റ​ത്തുവ​രാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.

ഇ​മ്പാ​ക് ഷൻ

എ​ന്നാ​ൽ, പ​ല​പ്പോ​ഴും മോ​ണ​യു​ടെ അ​വ​സാ​ന​മായി വ​രു​ന്ന ഈ ​പ​ല്ലു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നു ത​ട​സ​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്നു. ഒ​ന്നു​കി​ൽ അ​ത് ച​രി​ഞ്ഞോ അ​ല്ലെ​ങ്കി​ൽ ആ​ഴ​ത്തി​ലോ എ​ല്ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​യി​ലാണ് കാ​ണ​പ്പെ​ടു​ന്ന​ത് ഈ ​അ​വ​സ്ഥ​യ്ക്ക് ഇ​മ്പാ​ക്്ഷൻ
എ​ന്നു പ​റ​യു​ന്നു.

അ​ണ​പ്പ​ല്ലു​ക​ൾ​ക്കാ​ണ് ഇ​തു കൂ​ടു​ത​ലാ​യി കാ​ണു​ന്ന​തെ​ങ്കി​ലും മ​റ്റു പ​ല്ലു​ക​ളും ഇ​ങ്ങ​നെ എ​ല്ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി​ കാ​ണാ​റു​ണ്ട്. * ച​രി​ഞ്ഞു വ​ള​രു​ന്ന പ​ല്ലു​ക​ൾ പു​റ​ത്തേ​ക്ക് വ​രാ​ൻ വേ​ണ്ട സ്ഥ​ല​ം ലഭിക്കാതെ വന്നാൽ പ​ല്ല് എ​ല്ലി​ൽ കു​ടു​ങ്ങി​പ്പോ​കും.

* എ​ല്ലി​ന്‍റെ സാ​ന്ദ്ര​ത​ കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഇ​ങ്ങ​നെ സം​ഭ​വി​ക്കാം.
* വ​ലുപ്പം കൂ​ടി​യ പ​ല്ലു​ക​ളും ചെ​റി​യ താ​ടി​യെ​ല്ലും ആ​യാ​ൽ ഇ​മ്പാ​ക്ഷ​ൻ സം​ഭ​വി​ക്കാം.
* വാ​യി​ലെ മ​റ്റു പ​ല്ലു​ക​ളു​ടെ സ്ഥാ​നം തെ​റ്റി​യു​ള്ള അ​വ​സ്ഥ. 
* വ​ള​ർ​ന്നു​വ​രു​ന്ന പ​ല്ലി​ന്‍റെ മു​ക​ളി​ൽ മോ​ണ​യു​ടെ കോ​ശ​ങ്ങ​ൾ സാ​ധാ​ര​ണ ക​ട്ടി​യി​ൽ കാ​ണ​പ്പെ​ടാം. ഇ​തും ഒ​രു കാ​ര​ണ​ മാ​വാം.

എ​ല്ലി​ൽ കു​ടു​ങ്ങി​യ പ​ല്ലി​ന്‍റെ ച​രി​വും സ്ഥാ​ന​വും ക​ണ​ക്കാ​ക്കി ഇ​മ്പാ​ക്്ഷനെ നാ​ലാ​യി തി​രി​ക്കാം.
1 . ഹൊ​റി​സോ​ണ്ട​ൽ ഇ​മ്പാ​ക് ഷ​ൻ
(പ​ല്ല് പൂ​ർ​ണ​മാ​യും ച​രി​ഞ്ഞ് നി​ൽ​ക്കും)
2. വെ​ർ​ട്ടി​ക്ക​ൽ ഇ​മ്പാ​ക്്ഷൻ (സാ​ധാ​ര​ണ പ​ല്ല് നി​ൽ​ക്കു​ന്ന അ​തേ ദി​ശ​യി​ൽ ആ​ഴ​ത്തി​ൽ)
3. മീ​സിയോ ആ​ങ്കു​ല​ർ
(അ​ടു​ത്തു​ള്ള പ​ല്ലി​ൽ വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു കി​ട​ക്കും)
4. ഡി​സ്റ്റോ ആ​ങ്കു​ല​ർ (അ​ടു​ത്തു​ള്ള പ​ല്ലി​ന്‍റെ
എ​തി​ർദി​ശ​യി​ലേ​ക്ക് ച​രി​ഞ്ഞ്)
(തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ,
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ
സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903