വ​ദ​നാ​ർ​ബു​ദ നി​ർ​ണ​യം, ചി​കി​ത്സ
Thursday, April 27, 2023 3:45 PM IST
ഡോ. ​ദീ​പ്തി ടി.​ആ​ർ
വ​ദ​നാ​ർ​ബു​ദ നി​ർ​ണ​യ​ത്തി​നാ​യി പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്

-മെ​ഡി​ക്ക​ൽ ഹി​സ്റ്റ​റി, ഹാ​ബി​റ്റ് ഹി​സ്റ്റ​റി, ജ​ന​റ​ൽ ഫി​സി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ, വാ​യി​ലെ പ​രി​ശോ​ധ​ന എ​ന്നീ വ​ഴി​ക​ളാ​ണ്.

ബ്ര​ഷ് സൈ​റ്റോ​ള​ജി

-സം​ശ​യം തോ​ന്നി​യ സ്ഥ​ല​ത്ത് നി​ന്ന് ബ്ര​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി കോ​ശ​ങ്ങ​ൾ എ​ടു​ത്ത് മൈ​ക്രോ​സ്കോ​പ്പി​ലൂ​ടെ കോ​ശ വ്യ​തി​യാ​നം നോ​ക്കു​ന്നു.

എ​ഫ്എ​ൻ​എ​സി(FNAC)

-ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള മു​ഴ​ക​ൾ പ്ര​ത്യേ​കി​ച്ച് മെ​റ്റാ​സ്റ്റാ​റ്റി​ക് കാ​ർ​സി​നോ​മ( ക​ഴു​ത്തു ഭാ​ഗ​ത്ത് വ​രു​ന്ന​ത് ) ചെ​റി​യ സൂ​ചി​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ത്തി കോ​ശ​ങ്ങ​ൾ എ​ടു​ത്ത് സ്ലൈ​ഡി​ൽ പ​ട​ർ​ത്തി മൈ​ക്രോ​സ്കോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നോ​ക്കു​ന്നു.

ബ​യോ​പ്സി

സം​ശ​യം തോ​ന്നി​യ ഭാ​ഗ​ത്തു​നി​ന്ന് ചെ​റി​യ ക​ഷ​ണം എ​ടു​ത്ത് മൈ​ക്രോ​സ്കോ​പ്പ് സ​ഹാ​യ​ത്തോ​ടെ നോ​ക്കു​ന്നു.

ഇ​മേ​ജിം​ഗ് ടെ​സ്റ്റു​ക​ൾ (IMAGING TESTS)

രോ​ഗം ഉ​റ​പ്പു​വ​രു​ത്താ​നും എ​ത്ര​ത്തോ​ളം ഭാ​ഗ​ത്ത് വ്യാ​പി​ച്ചു എ​ന്ന​റി​യാ​നും സ്റ്റേ​ജിം​ഗ് ചെ​യ്യാ​നും ഇ​മേ​ജി​ങ് സ​ഹാ​യി​ക്കു​ന്നു.

- എ​ക്സ് റേ x-ray
- ​സി​ടി CT
- എം​ആ​ർ​ഐ MRI
- PET

മ​റ്റു ടെ​സ്റ്റു​ക​ൾ

എ​ച്ച്പി​വി ടെ​സ്റ്റിം​ഗ് (HPV testing) - ബ​യോ​പ്സി സാ​മ്പി​ളു​ക​ളി​ൽ എ​ച്ച്പി​വി സാ​ന്നി​ധ്യം
ഉ​ണ്ടോ എ​ന്ന് നോ​ക്കു​ന്നു.

സ്റ്റേ​ജിം​ഗ് (Staging )

വാ​യി​ലെ കാ​ൻ​സ​റി​ന്‍റെ സ്റ്റേ​ജ്
നി​ശ്ച​യി​ക്കു​ന്ന​ത് താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ്-
* ലീ​ഷ​ന്‍റെ അ​ല്ലെ​ങ്കി​ൽ മു​ഴ​യു​ടെ വ​ലി​പ്പം.

* കാ​ൻ​സ​ർ വാ​യ​യു​ടെ കോ​ശ​ങ്ങ​ളി​ലേ​ക്കു​മാ​ത്രം ചു​രു​ങ്ങി​യി​ട്ടാ​ണോ ഉ​ള്ള​ത്.
* കാ​ൻ​സ​ർ ക​ഴ​ല​യി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ടോ?
* വേ​റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്
കാ​ൻ​സ​ർ വ്യാ​പി​ച്ചി​ട്ടു​ണ്ടോ?
ടി​എ​ൻ​എം സ്റ്റേ​ജിം​ഗ് (TNM Staging)
* ട്യൂ​മ​റി​ന്‍റെ വ​ലു​പ്പം (T-tumour size ).
* ക​ഴ​ല​ക​ളു​ടെ​സാ​ന്നി​ധ്യം (N -Node).
(Lymphnode involment)
* കാ​ൻ​സ​ർ ബാ​ക്കി അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക്
പ​ലാ​യ​നം ചെ​യ്തി​ട്ടു​ണ്ടോ (M-metastasis).

ചി​കി​ത്സാ​രീ​തി​ക​ൾ

ഓ​രോ രോ​ഗി​ക്കും വ്യ​ത്യ​സ്ത​മാ​യ രീ​തി​ക​ളാ​ണ്. ട്യൂ​മ​റി​ന്‍റെ വ​ലു​പ്പം, സ്ഥ​ലം, എ​ല്ലു​മാ​യു​ള്ള ബ​ന്ധം, ക​ഴ​ല​ക​ൾ, മു​മ്പേ എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സാ രീ​തി എ​ന്നി​വ​യൊ​ക്കെ നോ​ക്കി​യാ​ണ് തീ​രു​മാ​നി​ക്കു​ക. രോ​ഗി​യു​ടെ വ​യ​സ്, ശാ​രീ​രി​ക അ​വ​സ്ഥ, ചി​കി​ത്സ സ്വീ​ക​രി​ക്കു​ന്ന രീ​തി എ​ന്നി​വ അ​നു​സ​രി​ച്ച് ഇ​ത് വ്യ​ത്യാ​സ​പ്പെ​ടും.

സ​ർ​ജ​റി, കീ​മോ​തെ​റാ​പ്പി, റേ​ഡി​യോ

തെ​റാ​പ്പി എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ ചെ​യ്തു വ​രു​ന്ന​ത്. അ​ഡ്വാ​ൻ​സ്ഡ് കേ​സു​ക​ൾ​ക്കു പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ണ് കൊ​ടു​ക്കാ​റു​ള്ള​ത്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ദീ​പ്തി ടി.​ആ​ർ

ഓറ​ൽ ഫി​സി​ഷ്യ​ൻ & മാ​ക്സി​ലോ ഫേ​ഷ്യ​ൽ റേ​ഡി​യോ​ള​ജി​സ്റ്റ്,
ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ ​അ​സോ​സി​യേ​ഷ​ൻ,
ത​ല​ശേ​രി ബ്രാ​ഞ്ച്.
ഫോ​ൺ - 6238265965