എൺപതിലധികം രാസവസ്തുക്കൾ അർബുദത്തിന് കാരണമാകുന്നു. മുതിർന്നവരിൽ നിഷ്ക്രിയ പുകവലി ഹൃദയസംബന്ധവും ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നു.
അർബുദസാധ്യത പൊതുസ്ഥലങ്ങളിൽ കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുന്നു. ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും ഉള്ള അസുഖങ്ങൾക്കും പല തരത്തിലുള്ള അർബുദത്തിനും ഇത് കാരണമാകുന്നു. ഗർഭിണികളിൽ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാൻ ഇടയാകുന്നു.
പുകയില വിമുക്തിക്ക് വിവിധ ചികിത്സാരീതികൾ പുകവലി ഉപേക്ഷിക്കുന്നതിന് വേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തണം. നിക്കോട്ടിൻ ഉപഭോഗം നിർത്തുന്നതിൽ നിന്ന് അനുഭവപ്പെടുന്ന പിൻവലിക്കൽ ലക്ഷണങ്ങളെ നേരിടണം. തുടർന്നുള്ള മാനസികാവസ്ഥ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് മാർഗങ്ങളും കണ്ടെത്തണം.
വിവരങ്ങൾ:
ഡോ. ദീപ്തി റ്റി.ആർ. മെഡിക്കൽ ഓഫീസർ, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ
ഫോൺ - 0497 270 5309, 62382 65965.