ഓട്ടക്കാരിലും അമിതഭാരമുള്ളവരിലും ഇത് സാധാരണമാണ്. ഏറ്റവും സാധാരണമായ ഓർത്തോപീഡിക് പരാതികളിൽ ഒന്നാണ് പ്ലാന്റർ ഫാഷ്യൈറ്റിസ്. നമ്മുടെ പ്ലാന്റർ ഫാഷ്യ ലിഗമെന്റുകൾക്കു ദൈനംദിന ജീവിതത്തിൽ ധാരാളം തേയ്മാനങ്ങൾ നേരിടേണ്ടതായി വരുന്നു.
നമ്മുടെ പാദങ്ങളിൽ അമിത സമ്മർദം വരുമ്പോൾ അസ്ഥിബന്ധങ്ങൾക്ക് കേടുവരുകയോ കീറുകയോ ചെയ്യുന്നു. ഇത് പ്ലാന്റർ ഫാഷ്യ വീക്കത്തിനു കാരണമാവുകയും വീക്കം കുതികാൽ വേദനയ്ക്കും കാഠിന്യത്തിനും കാരണമാവുകയും ചെയ്യുന്നു.
പ്രാഥമിക ലക്ഷണങ്ങൾ പ്ലാന്റർ ഫാഷ്യൈറ്റിസ് ഉള്ളവരുടെ പ്രധാന പരാതി കുതികാൽ അടിയിലോ ചിലപ്പോൾ മധ്യഭാഗത്തോ ഉണ്ടാകുന്ന വേദനയാണ്. ഇത് സാധാരണയായി ഒരു പാദത്തെ മാത്രമേ ബാധിക്കുകയുള്ളൂ, എന്നാൽ ചിലപ്പോൾ ഇത് രണ്ട് പാദങ്ങളെയും ബാധിക്കുന്നു.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]