കോവിഡ് പ്രതിരോധം: കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ
Wednesday, July 1, 2020 3:01 PM IST
* സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
* മാസ്ക് കൃത്യമായി ഉപയോഗിച്ചു മുഖം മറയ്ക്കുക.
* സാമൂഹിക അകലം പാലിക്കുക.
* പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ആരോഗ്യം നിലനിർത്തുക.
* ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.
* വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങരുത്.
* പരമാവധി യാത്രകൾ ഒഴിവാക്കുക.
* ഉപയോഗശൂന്യമായ മാസ്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വസ്തുക്കൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുത്. ശാസ്ത്രീയമായി നശിപ്പിച്ചുകളയുക.
* കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
* പൊതുഇടങ്ങളിൽ തുപ്പരുത്.
കോവിഡ് കാലത്തെ വ്യക്തിശുചിത്വം
* ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
* തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക.
* കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക.
* പനിയോ ജലദോഷമോ ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക.
* പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക
മാസ്ക് ബാധ്യതയല്ല നല്ല നാളേക്കുള്ള കരുതലാണ്
മാസ്ക് ധരിക്കുന്നത് മറ്റുള്ളവരെ ബോധിപ്പിക്കാനോ പോലീസിൽ നിന്നു രക്ഷ നേടുവാനോ അല്ല. വായും മൂക്കും മൂടുന്ന വിധത്തിൽ വൃത്തിയായി മാസ്ക് ധരിക്കുക. സംസാരിക്കുന്പോൾ മാസ്ക് താഴ്ത്തുന്ന രീതി ഒഴിവാക്കി സ്വയംരക്ഷയ്ക്കായി മാസ്ക് ഉപയോഗിക്കുക.
പ്രമേഹം ഉള്ളവരുടെ ആഹാരക്രമം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* മധുരം ഒഴിവാക്കുക. എണ്ണയും തേങ്ങയും നിയന്ത്രിക്കുക.
* കൃത്യസമയങ്ങളിൽ ആഹാരം കഴിക്കുക.
* വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക.
* പഴങ്ങൾ - ദിവസം ഒന്നോ രണ്ടോ എണ്ണം ഉൾപ്പെടുത്തുക.
* പച്ചക്കറികൾ, ഇലവർഗം എല്ലാ ഭക്ഷണത്തിനൊപ്പവും ഉൾപ്പെടുത്തുക.
* പൊറോട്ട, എണ്ണപ്പലഹാരങ്ങൾ, ലഘുപാനീയങ്ങൾ, മുട്ടയുടെ മഞ്ഞക്കരു എന്നിവ കഴിവതും ഒഴിവാക്കുക.
* ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
* തവിടോടു കൂടിയ ധാന്യങ്ങൾ ഉൾപ്പെടുത്തുക.
* പാലിന്റെ അളവ് നിയന്ത്രിക്കുക. 250 മില്ലിഗ്രാം ഒരുദിവസം
* ആഹാരത്തിന്റെ അളവു നിയന്ത്രിക്കുക.
* 8 മുതൽ 12 ഗ്ലാസ് വെള്ളം കുടിക്കുക.
*. കാപ്പിയും ചായയും അമിതമായി കഴിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.