മൊത്തത്തിലുള്ള ആരോഗ്യത്തിനു കരളിന്‍റെ ആരോഗ്യം പ്രധാനം
ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ലാ​ണ് ക​ടു​ത​ലാ​യി വ​രു​ന്ന​ത്. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ, ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വാ​തെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള കു​റി​പ്പു​ക​ൾ എ​ന്നി​വ പ​ത്ര​ങ്ങ​ളി​ലും ഫ്ള​ക്സു​ക​ളി​ലും കാ​ണു​ന്ന​തും കൂടി വ​രി​ക​യാ​ണ്.

ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് അ​കാ​ല​ത്തി​ൽ പോ​ലും അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്.

എന്തിനാണ് കരൾ?

മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ഥി ക​ര​ൾ ആ​ണ്. അ​തി​ന്‍റെ ഭാ​രം ഏ​ക​ദേ​ശം 1000 - 1200 ഗ്രാം ​വ​രെ വ​രും. വ​യ​റി​ന്‍റെ വ​ല​തുവ​ശ​ത്ത് മു​ക​ളി​ലാ​ണ് ക​ര​ളി​ന്‍റെ സ്ഥാ​നം.രാ​സ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു വ്യ​വ​സാ​യ​ശാ​ല​യു​ടെ പ്ര​വ​ത്ത​ന​ങ്ങ​ളു​മാ​യി ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

പോഷകങ്ങളുടെ ആഗിരണം

പ​ല വി​ധ​ത്തി​ലു​ള്ള മാം​സ്യം, ദ​ഹ​ന​ര​സ​ങ്ങ​ൾ, ചി​ല രാ​സ​ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കൂ​ടു​ത​ൽ പോ​ഷ​കാം​ശ​ങ്ങ​ളു​ടെ​യും ആ​ഗിര​ണ​പ്ര​ക്രി​യ അ​ങ്ങ​നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഗ്ളൈ​ക്കോ​ജ​ൻ, ചി​ല ജീ​വ​ക​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് ജീ​വ​കം എ, ​ജീ​വ​കം ഡി, ​ഇ​രു​മ്പ്, മ​റ്റ് ചി​ല ധാ​തു​ക്ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചു വ​യ്ക്കാ​നും ക​ര​ളി​നു ക​ഴി​വു​ണ്ട്.

എൺപതു ശതമാനം ഇല്ലാതായാലും

ശ​രീ​ര​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന, ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത പ​ദാ​ർ​ത്ഥ​ങ്ങ​ളെ നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ക​ര​ളി​ന്‍റെ ധ​ർ​മ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. നാം ​ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ ഫ​ല​പ്ര​ദ​മാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​തും ക​ര​ളാ​ണ്. അ​നേ​കം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ര​ളി​ന് സ്വ​ന്ത​മാ​യി ക​ഴി​വു​ണ്ട്. ക​ര​ളി​ന്‍റെ എ​ൺ​പ​ത് ശ​ത​മാ​നം വ​രെ പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​താ​യാ​ൽ പോ​ലും അ​ത് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നും വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കൂ​ടി ക​ര​ളി​ന് കഴിയു​ന്ന​താ​ണ്. അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കാൻ ശ്ര​ദ്ധി​ച്ചാ​ൽ മ​തി.


പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വ് ക​ര​ളി​ന് ഉ​ണ്ടെ​ങ്കി​ലും ക​ര​ളി​നെ ചി​ല രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കാ​വു​ന്ന​താ​ണ്. ആ ​രോ​ഗ​ങ്ങ​ളി​ൽ ചി​ല​തെ​ല്ലാം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​ണ്. ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് ക​ര​ളി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്ക​ണം എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

മഞ്ഞപ്പിത്തം

കൂ​ടു​ത​ൽ പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​തും അ​ണു​ബാ​ധ കാ​ര​ണം ഉ​ണ്ടാ​കു​ന്ന​തു​മാ​യ കരൾരോ​ഗം മ​ഞ്ഞ​പ്പി​ത്ത​മാ​ണ്. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ ​വൈ​റ​സു​ക​ളാ​ണ് സാ​ധാ​ര​ണ​യാ​യി കൂ​ടു​ത​ൽ പേ​രി​ലും മ​ഞ്ഞ​പ്പി​ത്തം ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കൂ​ന്ന​ത്. ഹെ​പ്പ​റ്റൈ​റ്റി​സ് ജി ​വൈ​റ​സ് എ​ന്ന് മു​ൻ​പ് പ​റ​ഞ്ഞി​രു​ന്ന വേ​റൊ​രു വൈ​റ​സും കൂ​ടി​യു​ണ്ട്. അ​ത് ഇ​പ്പോ​ൾ ജി ​ബി വൈ​റ​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

വെള്ളം ശുദ്ധമല്ലെങ്കിൽ...

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ വൈ​റ​സു​ക​ൾ ശു​ദ്ധ​മ​ല്ലാ​ത്ത ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ൾ, പാ​ൽ, മ​റ്റ് പാ​നീ​യ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ക​രാ​റു​ള്ള​ത്. ഈ ​വൈ​റ​സു​ക​ളി​ലൂ​ടെ ബാ​ധി​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം ചി​കി​ത്സി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ മാ​റു​ന്ന​താ​ണ്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റ​വും ന​ന്നാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത് ശു​ചി​ത്വം, വി​ശ്ര​മം
എ​ന്നി​വ ആ​യി​രി​ക്ക​ണം. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393