രണ്ടു മാസത്തിലേറെ നീണ്ടു നിൽക്കുന്ന അക്യൂട്ട് സൈനസൈറ്റിസ്
Saturday, February 19, 2022 11:58 AM IST
അക്യൂട്ട് സൈനസൈറ്റിസ് തന്നെ രണ്ടുമാസത്തിലേറെ നീണ്ടു നിന്നേക്കാം. അതിലുമേറെനാൾ കാണുന്നവയാണ് ക്രോണിക് സൈനസൈറ്റിസ്.
സൈനസൈറ്റിസ്
ക്രോണിക് സൈനസൈറ്റിസ് ഉള്ളവരിൽ ഇടയക്കിടെ അക്യൂട്ട് ഇൻഫെക്ഷൻ ഉണ്ടാകുന്നതാണ് ഇവിടെ റെക്കറന്റ് സൈനസൈറ്റിസിന് കാരണമാകുന്നത്. മാക്സിലറി, ഫ്രോണ്ടൽ, എത്മോയ്ഡ്സ് സ്ഫീനോയ്ഡ് എന്നീ സൈനസൈറ്റിസുകളോ, മൾട്ടി സൈനസൈറ്റിസ്, പാൻ സൈനസൈറ്റിസ് എന്നിവകളോ ഉണ്ടാകാം. പ്രോപ്പർ ഡ്രയിനേജ് ലഭിക്കാതെ വരുമ്പോൾ ചെറിയ ശസ്ത്രക്രിയകളും വേണ്ടിവരും. എന്നാൽ താൽക്കാലിക ശമനം മാത്രമേ ഇതുകൊണ്ട് ലഭിക്കാറുള്ളൂ.
നേസൽ പോളിപ്പ്
വലിപ്പമുള്ള പോളിപ്പുകൾ ശ്വാസമെടുക്കാൻ സാധിക്കാത്തവിധം തടസമുണ്ടാക്കുമ്പോൾ സർജറി താൽക്കാലിക സമാധാനം നൽകുന്നു. മഞ്ഞളിന്റെയും ഇഞ്ചിയുടെയും പലവിധ ഉപയോഗങ്ങൾ നാസർശസ്സിൽ ഫലപ്രദമാണ്. ശുദ്ധി ചെയ്യാതെ അരച്ചുണക്കിയ കൊടുവേലിക്കിഴങ്ങ് തൃഫലക്കഷായത്തിൽ ചാലിച്ച് പുരട്ടി നാസാർശസ്സിനെ ഛേദിക്കുന്ന രീതിയും ചെയ്യുന്നുണ്ട്.
സീറസ് ഓട്ടൈറ്റിസ് മീഡിയ
കേൾവിശക്തി കുറയാൻ സാധ്യതയുണ്ടെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. യൂസ്റ്റേക്കിയൻ ട്യൂബിലുണ്ടാകുന്ന അണുബാധയും, അക്യൂട്ട് ഓട്ടൈറ്റിസ് മീഡിയയും പിന്നീട് സീറസ് ഓട്ടൈറ്റിസ് മീഡിയക്ക് കാരണമാകാം.
ഓർത്തോഡോണ്ടിക് പ്രോബ്ളംസ്
ഓവർ ബൈറ്റ്, അണ്ടർ ബൈറ്റ്, ഓപ്പൺ ബൈറ്റ്, ക്രോസ് ബൈറ്റ് തുടങ്ങിയവയൊക്കെയാണ് സാധാരണയായി ഉണ്ടാകാറുള്ളത്.
ബ്രോങ്കിയൽ ആസ്ത്മ
ബ്രോങ്കിയൽ ആസ്ത്മ സാധാരണയായി ആസ്ത്്മ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചെറുതായ കായികാധ്വാനം പോലും ശ്വാസം കിട്ടുന്നതിന് വിഷമമുണ്ടാക്കുമെന്നതാണ് പ്രത്യേകത. എന്നാൽ വളരെ നിയന്ത്രണത്തോടെ ചെയ്യുന്ന വ്യായാമവും യോഗയും ആസ്ത്മയെ കുറയ്ക്കുകയും ചെയ്യും.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481