വേ​ദ​ന അ​നു​ഭ​വി​ച്ചു പ്ര​സ​വി​ച്ചാ​ല്‍ പ്ര​ത്യേ​ക പ്ര​യോ​ജ​നം‍ ഉ​ണ്ടോ ?
Wednesday, August 17, 2022 3:44 PM IST
ഡോ. ലക്ഷ്മി അമ്മാൾ<
ഗ​ര്‍​ഭ​ധാ​ര​ണ​വും പ്ര​സ​വ​വും സ​സ്ത​നി​ക​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ​ല്ലോ. പ്ര​സ​വ​വേ​ദ​ന​യെ​ന്ന​ത് ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​റ്റൊ​രു ഘ​ട​ക​മാ​ണ്. പ്ര​സ​വ​ത്തി​ല്‍ വേ​ദ​ന​യു​ടെ പ​ങ്കെ​ന്താ​ണ്? ഒ​രു സ്ത്രീ ​വേ​ദ​ന അ​നു​ഭ​വി​ച്ചു പ്ര​സ​വി​ക്കു​ന്ന​തു കൊ​ണ്ട് അ​മ്മ​യ്‌​ക്കോ കു​ഞ്ഞി​നോ പ്ര​ത്യേ​കി​ച്ചെ​ന്തെ​ങ്കി​ലും ഗു​ണ​മു​ണ്ടോ?

സുഖപ്രസവം

സു​ഖ​പ്ര​സ​വം അ​മ്മ​യ്ക്കും കു​ഞ്ഞി​നും ഗു​ണം ചെ​യ്യും എ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല ത​ന്നെ. പ​ക്ഷേ, വേ​ദ​ന അ​നു​ഭ​വി​ച്ചു പ്ര​സ​വി​ച്ചാ​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക പ്ര​യോ​ജ​ന​ങ്ങ​ള്‍ ഉ​ണ്ടോ - തീ​ര്‍​ച്ച​യാ​യും ഇ​ല്ല. പി​ല്‍​ക്കാ​ല​ത്ത് 10 മാ​സം ചു​മ​ന്ന ക​ണ​ക്കി​ന്‍റെ കൂ​ടെ നൊ​ന്തു പ്ര​സ​വി​ച്ച​തി​ന്‍റെ അ​വ​കാ​ശ​വാ​ദ​വും കൂ​ടി കൂ​ട്ടാം എ​ന്നു മാ​ത്രം.

അതിതീവ്ര വേദന

പ​റ​ഞ്ഞു വ​രു​ന്ന​ത് ഈ ​പ്ര​സ​വ വേ​ദ​ന​യ്ക്ക് ശാ​രീ​രി​ക​മാ​യി, ശാ​സ്ത്രീ​യ​മാ​യി ഒ​രു പ​ങ്കും പ്ര​സ​വ പ്ര​ക്രി​യ​യി​ലി​ല്ല എ​ന്നാ​ണ്. പി​ന്ന,െ എ​ന്തി​ന് സ്ത്രീ​ക​ള്‍ അ​ത് അ​നു​ഭ​വി​ക്ക​ണം? അ​തും ചെ​റി​യ വേ​ദ​ന​യൊ​ന്നു​മ​ല്ല അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. വേ​ദ​ന​യു​ടെ അ​ള​വു​കോ​ലി​ല്‍ അ​തീ​വ തീ​വ്ര​ത 10 ആണെ ങ്കില്‍ പ്ര​സ​വ​വേ​ദ​ന​യ്ക്ക് 8/10 ഉം ​കൊ​ടു​ക്കാം.

അ​തി​ക​ഠി​ന​മാ​യ വേ​ദ​ന​യാ​ണ് സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് എ​ന്ന് ചു​രു​ക്കം. കാ​ലാ​കാ​ല​ങ്ങ​ളാ​യി സ്ത്രീ​ക​ള്‍ അ​ത് നി​സ​ഹാ​യ​രാ​യി അ​നു​ഭ​വി​ക്കു​ന്ന​തു കൊ​ണ്ട് ആ​രും പ്ര​സ​വ​വേ​ദ​ന​യ്ക്ക് ഒ​രു 'status' കൊ​ടു​ത്തി​ല്ല എ​ന്നു മാ​ത്രം. പ​ണ്ട് പ്ര​സ​വ​വേ​ദ​ന ഒ​രു വി​വാ​ദ വി​ഷ​യം ആ​കാ​ത്ത​ത് പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടാ​കാം.

അന്നത്തെ സ്ത്രീകൾ

അ​ന്ന് സ്ത്രീ​ക​ളു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ വ്യ​ത്യസ്ത​മാ​യി​രു​ന്നു. ശാ​രീ​രി​ക​മാ​യി കു​റ​ച്ച​ധി​കം അ​ധ്വാ​നി​ച്ചി​രു​ന്ന​വ​രാ​ണ് അ​വ​ര്‍. കാ​ലു​ക​ളി​ലെ​യും ഇ​ടു​പ്പി​ലെ​യും ഒ​ക്കെ പേ​ശി​ക​ള്‍​ക്ക് ന​ല്ല അ​യ​വ് കി​ട്ടു​ന്ന ദൈ​നം​ദി​ന ജോ​ലി​ക​ള്‍ അ​വ​ര്‍ ചെ​യ്തി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ പ്ര​സ​വം വേ​ഗ​ത്തി​ല്‍ ന​ട​ന്നി​രു​ന്നു.


ഇന്നത്തെ സ്ത്രീകൾ

ഇ​ന്ന് സ്ത്രീ​ക​ളു​ടെ ജീ​വി​തരീ​തി​യി​ല്‍ വ​ന്ന മാ​റ്റം കൊ​ണ്ട് വ്യാ​യാ​മ​മി​ല്ലാ​താ​കു​ന്നു. ത​ല്‍​ഫ​ല​മാ​യി പേ​ശി​ക​ള്‍​ക്കൊ​ന്നും ത​ന്നെ അ​യ​വും കി​ട്ടു​ന്നി​ല്ല. പേ​ശി​ക​ളൊ​ക്കെ 'മു​റു​ക്ക'​ത്തി​ലാ​വും ഇ​രി​ക്കു​ക.

ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍​ക്ക് പൊ​തു​വേ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു വാ​ക്കോ പ്ര​വ​ര്‍​ത്തി​യോ നേ​രി​ടാ​നു​ള്ള കെ​ല്‍​പ്പി​ല്ല.

പ്ര​സ​വ​വേ​ദ​ന ഒ​രു ക​ഠി​ന​മാ​യ പ്ര​തി​ഭാ​സ​മാ​ണെ​ന്നു​ള്ള ഭ​യ​ത്തോ​ടു കൂ​ടി​യാ​ണ് പ്ര​സ​വ​ത്തി​നു ത​യാറെ​ടു​ക്കു​ന്ന​തു ത​ന്നെ. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വി​ച്ച​തുകൊ​ണ്ട് പ്ര​ത്യേ​കി​ച്ചു ഗു​ണ​ങ്ങ​ളൊ​ന്നു​മി​ല്ല എ​ന്ന​തു​കൊ​ണ്ട് ഇ​തി​നൊ​രു പ​രി​ഹാ​ര​ത്തെ​പ്പ​റ്റി ചി​ന്തി​ക്കു​ക ത​ന്നെ വേ​ണം.

വേദനയോർത്ത്...

ഓ​രോ വ്യ​ക്തി​യും മ​റ്റൊ​രു വ്യ​ക്തി​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​രാ​ണ് എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് പ്ര​സ​വ വേ​ദ​ന​യും. ഒ​രോ സ്ത്രീ​യ്ക്കും പ്ര​സ​വ​വേ​ദ​ന​യു​ടെ കാ​ഠി​ന്യം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. വേ​ദ​ന എ​ന്നൊ​രു ഘ​ട​ക​ത്തി​നു പു​റ​മേ ആ ​വേ​ദ​ന​യെ​ക്കു​റി​ച്ചോ​ര്‍​ത്തു​ള്ള ഭ​യാ​ശ​ങ്ക​ക​ളും വേ​ദ​ന​യു​ടെ കാ​ഠി​ന്യം കൂ​ട്ടു​ന്നു. (തുടരും)

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.