ഭക്ഷണം കഴിച്ച ശേഷം ക്ഷീണം തോന്നിയാൽ ചെറുതായൊന്ന് മയങ്ങാം. അത് അര മണിക്കൂറിൽ കൂടരുത്.
വിരുദ്ധാഹാരങ്ങൾ.... ഒരുമിച്ച് കഴിക്കരുത്. . പലതരം മാംസങ്ങൾ, മാംസവും മീനും, പാലും മീനും, പാലും പഴവും മാംസവും തൈരും, അച്ചാറും മീനും തുടങ്ങിയ വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കരുത്.
മലശോധന ഉള്ളവരിൽ .... ശരിയായ മലശോധന ദിവസവും ഉള്ളവർക്ക് ഒരു പരിധിവരെ അസിഡിറ്റി ഒഴിവാക്കാനാകും.
ശീലങ്ങൾ മാറ്റാം. അസിഡിറ്റി ഉണ്ടാക്കുന്ന ശീലങ്ങൾ മാറ്റുന്നതിനൊപ്പം പാർശ്വഫലങ്ങൾ കുറഞ്ഞ ആയുർവേദ മരുന്നുകൾ രോഗ ശമനത്തിന് പ്രയോജനപ്പെടും.
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481