സന്ധികളുടെ ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് കളികള്ക്കിടയിൽ പരിക്കുകള് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു തെറാപ്പിസ്റ്റിന്റെ മേല്നോട്ടത്തില് കൃത്യമായ അളവിലും രീതിയിലും വ്യായാമങ്ങള് പരിശീലിക്കുന്നതാണ് ഉചിതം. ചികിത്സയുടെ ഭാഗമായും ശസ്ത്രക്രിയയ്ക്ക് ശേഷവും വ്യായാമങ്ങള് നിര്ദേശിക്കാറുണ്ട്.
പരിക്കുകള് ഒഴിവാക്കാന് കാല്മുട്ടിലെ പേശികള്ക്ക് ബലം കൂട്ടുക. ശരീരഭാരം കുറയ്ക്കുക. കളിക്കുന്നതിനുമുമ്പ് വാം അപ്പ് ചെയ്യുക. ശരിയായ പാദ സംരക്ഷകള് ഉപയോഗിക്കുക. സ്പോര്ട്സ് പരിക്കുകള് കൃത്യമായ സമയത്ത് ചികിത്സിച്ചില്ലയെങ്കില് ഭാവിയില് സന്ധിയില് തേയ്മാനമുണ്ടാക്കാം.
ഒരു ലിഗമെന്റിന്റെ പരിക്ക് പിന്നീട് മറ്റ് ലിഗമെന്റുകള്ക്കും മെനിസ്കസിനും പരിക്കുണ്ടാകുന്നതിനും മുട്ടിന്റെ കുഴ തെറ്റുന്നതിനും കാരണമായേക്കാം. തുടക്കത്തിലെ തന്നെ ആധുനിക അറിവും സംവിധാനവും ഉപയോഗിച്ച് രോഗനിര്ണയവും ചികിത്സയും തേടുന്നതാണ് ഉചിതം.
വിവരങ്ങൾ -
ഡോ. ഉണ്ണിക്കുട്ടൻ ഡി. ഓർത്തോപീഡിക് സർജൻ, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം