പാൽ കൊടുക്കുന്ന രീതിയിൽ പാൽക്കുപ്പിയുടെ അനുചിത രീതിയിലുള്ള ഉപയോഗവും ദന്തക്ഷയത്തിന്റെ ഒരു പ്രധാന കാരണമാണ്. കുട്ടി ഉറങ്ങുന്ന സമയങ്ങളിൽ മധുരം അടങ്ങിയിട്ടുള്ള പാൽകുപ്പി ഉപയോഗിക്കുന്നതും ഇതിനു കാരണമാകുന്നു. മുലയൂട്ടുന്നതു കാരണം കുട്ടികൾക്ക് ഒരുപാടു പോഷകങ്ങൾ ലഭിക്കുകയും ദഹനസംബന്ധവും ശ്വാസകോശസംബന്ധവുമായ രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ, നിരന്തരവും ദീർഘനേരവുമുള്ള മുലയൂട്ടൽ കാരണം ആസിഡ് ഉത്പാദനം കൂടുകയും അത് ദന്തക്ഷയത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
(തുടരും)
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903