പിത്തസഞ്ചി, ചര്‍മം ചുരുങ്ങല്‍ വേഗത്തില്‍ ശരീരഭാരം കുറയുന്നത് പിത്തസഞ്ചിക്കു കേടുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വേദന തുടങ്ങുന്നതോടെ പിത്തസഞ്ചി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ശരീരം ഊര്‍ജം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മെറ്റബോളിസം ഗണ്യമായി മന്ദഗതിയിലായേക്കും. ദ്രുതഗതിയിലുള്ള ശരീരഭാരം കുറയുമ്പോള്‍ ചര്‍മ്മത്തിന് പുതിയ ശരീര വലുപ്പവുമായി പൊരുത്തപ്പെടാന്‍ മതിയായ സമയം നല്‍കുന്നില്ല, ഇത് ചര്‍മത്തിന് അമിതമായ ചുളിവുണ്ടാക്കും.
നിര്‍ജലീകരണം, ഹോര്‍മോണ്‍ ദ്രുതഗതിയില്‍ ശരീരഭാരം കുറയുന്നത് നിര്‍ജലീകരണത്തിനു കാരണമായേക്കും. പ്രത്യേകിച്ച് വേണ്ടത്ര വെള്ളം കഴിക്കുന്നില്ലെങ്കില്‍. ഭാരത്തിലെ കാര്യമായ മാറ്റങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ തടസപ്പെടുത്തും.
ഇത് സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേട്, പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.
അതുപോലെ ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ചിലപ്പോള്‍ വിഷാദംവരെ ഉണ്ടാകാന്‍ കാരണമായേക്കും.
ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും സുസ്ഥിരമല്ല. ശരീരഭാരം കുറയ്ക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു ചക്രത്തിലേക്ക് ഇതു നയിച്ചേക്കും.
അതോടെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.