കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം.
പ്രതിരോധശക്തിക്ക് പപ്പായ പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (എല്ലുകളെ ബാധിക്കുന്ന രോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കറിക്കരി യുന്പോൾ കൈ മുറിഞ്ഞാൽ പപ്പായയുടെ കറ പുരട്ടാം; വളരെവേഗം മുറിവുണങ്ങും. അതു നാട്ടുമരുന്ന്.
മുടിയഴകിന് മുടിയുടെ സൗന്ദര്യം മെച്ചപ്പെടു ത്തുന്നതിനും പപ്പായ ഗുണപ്രദം. താരൻ കുറയ്ക്കുന്നു. പപ്പായ ഷാന്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും പപ്പായ ഉത്തമം. താമസം, നഗരത്തിലാകട്ടെ, നാട്ടിൻപുറത്താകട്ടെ, ഒരു പപ്പായ തൈ നമുക്കു നട്ടുവളർത്താം. അടുക്കളയ്ക്കും ആരോഗ്യ ജീവിതത്തിനും അതൊരു
മികച്ച കരുതലാവും.