ചർമത്തിന്റെ ആരോഗ്യത്തിനു മഞ്ഞൾ ഗുണം ചെയ്യുമെന്നു പണ്ടേ നാം തിരിച്ചറിഞ്ഞിരുന്നു. പച്ചമഞ്ഞളരച്ചു തേച്ചുളള കുളി പണ്ടേ പ്രസിദ്ധം. ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ ഇതു ഗുണപ്രദം. ചർമം ശുദ്ധമാകുന്പോൾ സൗന്ദര്യം താനേ വരും.
മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമ രോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.
സ്ട്രച്ച്മാർക്ക് വെളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞൾ ചേർത്തു മുഖത്തു പുരട്ടുന്നതു ശീലമാക്കിയാൽ മുഖത്തിന്റെ തിളക്കം കൂടുമത്രേ. പ്രസവശേഷം ചർമത്തിലുണ്ടാകുന്ന സ്ട്രച്ച് മാർക്ക് കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദം.
മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.
വിളർച്ച മഞ്ഞൾപ്പൊടി തേനിൽ ചേർത്തു ദിവസവും കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം അടങ്ങിയിരിക്കുന്നു. കരളിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കാനും മഞ്ഞൾ സഹായകം.