തേൻ ആന്റിഓക്സിഡന്റാണ് * തേൻ കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. തേൻ ആന്റിഓക്സിഡൻറാണ്. മൈക്രോബുകൾ, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ തടയുന്നു. ദഹനവ്യവസ്ഥയുടെ
ആരോഗ്യം മെച്ചപ്പെടുത്തുന്നു.
* തൊണ്ടപഴുപ്പ്, ചുമ, മുറിവുകൾ, പൊളളൽ തുടങ്ങിയവ സുഖപ്പെടുത്തുന്നു.
* തേനിനൊപ്പം ഇഞ്ചിനീരു ചേർത്തു കഴിക്കുന്നതും ഗുണപ്രദം.
ഇഞ്ചി ചേർത്ത ചായ ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റ് ഗുണം ഇഞ്ചിക്കുണ്ട്. അണുബാധ തടയുന്നു. മൈക്രോബുകൾ, ബാക്ടീരിയ എന്നിവയെ തടയുന്നതിനും ഫലപ്രദം. ആമാശയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഇഞ്ചി സഹായകം. കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇഞ്ചിയും ഉപ്പും ചേർത്തു തിളപ്പിച്ചാറിച്ചതു ഗാർഗിൾ ചെയ്യുന്നതു തൊണ്ടവേദനയകറ്റുന്നതിനു ഫലപ്രദം. ഇഞ്ചിനീരും തേനും ചേർത്തു കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. ചായ തയാറാക്കുന്പോൾ അല്പം ഇഞ്ചി കൂടി ചതച്ചുചേർക്കുന്നത് ഉത്തമം. ഇഞ്ചി ചേർത്ത ചായ പതിവാക്കുന്നതു പ്രതിരോധശേഷി മെച്ചപ്പെടുത്തും.
തൈര് ആമാശയത്തിന് * തൈരിലുളള ബൈഫിഡോ ബാക്ടീരിയം ലാക്റ്റിസ് എന്ന മിത്ര ബാക്ടീരിയ പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അവശ്യംവേണ്ട പോഷകങ്ങൾ
വലിച്ചെടുക്കുന്നതിനും മിത്ര ബാക്ടീരിയം ശരീരത്തിനു സഹായകം.
* തൈര് ശീലമാക്കിയാൽ കുടലിൽ അണുബാധയ്ക്കുളള സാധ്യത കുറയ്ക്കാം. വിവിധതരം വൈറസ് അണുബാധ തടയാം. ദഹനം മെച്ചപ്പെടുത്താം.