ഇതിന് സൗകര്യമില്ലാത്തവർക്ക് മാർക്കറ്റിൽ റെഡിമെയ്ഡായി പായ്ക്കറ്റിൽ ലഭിക്കുന്നതും അതിലുള്ള നിർദ്ദേശമനുസരിച്ച് ഉപയോഗിക്കാം. ചിലയിടങ്ങളിൽ കഞ്ഞി തന്നെ റെഡിമെയ്ഡായി കിട്ടാറുണ്ട്.
മത്സ്യമാംസാദികൾ ഒഴിവാക്കുന്നതാണ്... തേങ്ങാപ്പാൽ ചേർത്തോ അല്പം നെയ്യ് താളിച്ച് ചേർത്തോ ചെറു ചൂടോടെ വേണം കഞ്ഞി കുടിക്കുവാൻ. ചുവന്നുള്ളി, ജീരകം തുടങ്ങിയവ കൂടി ചേർത്താൽ ദഹനം വർദ്ധിക്കും.
കർക്കടക കഞ്ഞിക്കൊപ്പമോ അവ സേവിക്കുന്ന ദിവസങ്ങളിലോ മത്സ്യമാംസാദികൾ ഒഴിവാക്കുന്നതാണ് നല്ലത്.
എളുപ്പം ദഹിക്കുന്നതു കഴിക്കാം കർക്കടകത്തിൽ കഴിക്കുന്നതെന്തും എളുപ്പം ദഹിക്കുന്നതും ക്രമേണ നമ്മുടെ ദഹനശേഷി വർദ്ധിപ്പിക്കുന്നതും അതിലൂടെ രോഗങ്ങളെയകറ്റി ആരോഗ്യമുണ്ടാക്കുന്നതും ആയിരിക്കണം.
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481