വെളുത്ത സ്രവം
Saturday, April 6, 2019 3:52 PM IST
? ഞാന്‍ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകര്‍ന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 45 കിലോഗ്രാം ശരീരഭാരവുമുണ്ട്. എന്റെ രണ്ട് സ്തനങ്ങളുടെ ഞെട്ടുകളിലും ഞെക്കുമ്പോള്‍ വെളുത്ത സ്രവം വരുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. കൂടാതെ രണ്ടു സ്തനങ്ങളിലും ചെറിയ വേദനയുമുണ്ട്? പരിഹാരം നിര്‍ദേശിക്കാമോ ഡോക്ടര്‍?
ആര്യ, കുമരകം

തൈറോയ്ഡ് അപര്യാപ്തത മൂലമാണ് സ്തനങ്ങളില്‍ നിന്നുള്ള സ്രവം. ഇത് വളരെ എളുപ്പത്തില്‍ കണ്ടെത്തുകയും ഭേദമാക്കുകയും ചെയ്യാവുന്നതാണ്. ഒരു എന്‍ഡോക്രൈനോളജിസ്റ്റിനെ സമീപിക്കുക.