സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗവും ലൈംഗിക ജീവിതവും
ഞാന്‍ 28 വയസുള്ള കോളജ് അധ്യാപികയാണ്. കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ആയ ഭര്‍ത്താവ് ഏതു സമയത്തും മൊബൈല്‍ഫോണില്‍ ആയിരിക്കും. രാത്രി ഞാന്‍ ഉറങ്ങിയ ശേഷമായിരിക്കും അദ്ദേഹം ഫോണ്‍ ഓഫ് ചെയ്ത് കിടക്കാന്‍ വരുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ അമിതോപയോഗം ലൈംഗിക ജീവിതം ഇല്ലാതാക്കുമോ?
ആതിര സഞ്ജയ്, ശ്രീകാര്യം

+ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ന്യൂറോകെമിക്കല്‍സിനോട് ഒരുതരം ആസക്തി ഉണ്ടാകും. അദ്ദേഹം സെക്‌സ് സൈറ്റുകള്‍ കാണുന്നുണ്ടോയെന്ന് തുറന്ന് ചര്‍ച്ച ചെയ്യണം. ഇത്തരത്തിലുള്ളവര്‍ക്ക് മനസില്‍ പലതരം ചിന്തകള്‍ കടന്നുവരാം. അത് മനസിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്തും. അത് പങ്കാളിയുമൊത്തുള്ള ലൈംഗികാസ്വാദനത്തെ കുറയ്ക്കുകയും ചെയ്യും.