അതിശക്‌തമായ വേദന
? 15 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഈ കത്ത്. ആർത്തവസമയത്ത് വയറ്റിൽ അതിശക്‌തമായ വേദനയാണ്. ദയവായി ഒരു പരിഹാരം നിർദേശിക്കാമോ.

= ആർത്തവസമയത്തെ വേദനയ്ക്കു കാരണം സ്പാസ്മോടിക് ഡിസ്മനൂറിയ എന്ന അവസ്‌ഥയാകാനാണ് സാധ്യത. ഗർഭാശയ പേശികളുടെ വലിഞ്ഞുമുറുക്കം കൊണ്ട് ഉണ്ടാകുന്ന വേദനയാണിത്. ഈ പ്രായത്തിൽ മിക്ക പെൺകുട്ടികൾക്കും ഉണ്ടാകുന്ന പ്രശ്നമാണിത്. അതിനാൽ പേടിക്കേണ്ടതില്ല. ആർത്തവത്തിെൻറ ആദ്യത്തെ നാലു ദിവസങ്ങളിൽ മാത്രം അനുഭവപ്പെടുന്ന വേദനയാണിത്, മരുന്നില്ലാതെ മാറുന്ന വേദന. വയറിൽ ചൂടു വയ്ക്കുക, ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക, മസാല അമിതമായി അടങ്ങിയ ഭക്ഷണം കുറയ്ക്കുക, ശരീരം അധികം അനങ്ങിയുള്ള പ്രവൃത്തികൾ കുറയ്ക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ വേദന കുറയുന്നതാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചശേഷവും അമിതവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം.