ചികിത്സകൾ കൃത്രിമ കണ്ണുനീർ, ഉമിനീർ മുതലായ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
3. സൈനസിനോസിസ്
ഉമിനീർ ഗ്രന്ഥികൾ അമിതമായി വികസിക്കുന്ന രോഗാവസ്ഥയാണിത്. പ്രമേഹ രോഗികൾ, പോഷകക്കുറവുള്ളവർ, മദ്യപാനികൾ, ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നവരിലും കൂടുതലായി കാണപ്പെടുന്നു.
ലക്ഷണങ്ങൾ ഗ്രന്ഥികളിൽ വേദനരഹിതമായ നീർക്കെട്ട് ഉണ്ടാകുന്നു. പാർട്ടൽ ഗ്രന്ഥികളിലാണ് കൂടുതലായി നീർക്കെട്ട് കാണപ്പെടുന്നത്.
ചികിത്സകൾ ഈ രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്തി ആദ്യം അതിന് ചികിത്സ നേടുക (ഉദാ. പ്രമേഹം ഉള്ളവരിൽ അതിനെ ആദ്യം ചികിത്സ ചെയ്യുക)
ഉമിനീർ കൂടുതലായി ഉണ്ടാകാൻ സഹായിക്കുന്ന പിലോകഫിൻ മരുന്നുകൾ ഉപയോഗിക്കുക.
ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഘടകങ്ങൾ പല്ലുകളെ സംരക്ഷിക്കാനും അണുക്കളുടെ ആക്രമണത്തിൽനിന്നു ഒരു പരിധിവരെ രക്ഷിക്കാനും സഹായിക്കുന്നു. ഉമിനീര് ശരിയായ ദഹനപ്രക്രിയയെ വളരെ അധികമായി സഹായിക്കുന്നു. ഈ സ്രവത്തിൽ അടങ്ങിയിരിക്കുന്ന ഇമ്യൂണോഗ്ലോബിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
സൈലോലിത്തിയാസിസ് - ഉമിനീർ, ഗ്രന്ഥികളിൽനിന്ന് വായിലേക്ക് പ്രവഹിക്കാൻ സഹായിക്കുന്ന കുഴലുകളിൽ കല്ലുകൾ ഉണ്ടാകുന്നു.
രോഗലക്ഷണം * ഭക്ഷണം കഴിക്കുന്നതിനു മുന്പോ പിൻപോ ഉമിനീർ ഗ്രന്ഥികളിൽ ഉണ്ടാകുന്ന ചെറിയ വേദന
* കൂടാതെ ഉമിനീർ ഗ്രന്ഥികളിൽ മുഴ കാണപ്പെടുന്നു.മുഴകൾ, മുകൾ ചുണ്ടിലാണ് കൂടുതലായി കാണപ്പെടുന്നത്.നാക്കിലും കീഴ്ചുണ്ടിലും അണ്ണാക്കിലും മുഴ കാണപ്പെടുന്നു.
ചികിത്സ ആന്റിബയോട്ടിക് മരുന്നുകൾ (ഉദാ. നാഫുലിൻ) അണുബാധ കുറയ്ക്കുന്നു.
വലിയ മുഴകൾ (കല്ലുകൾ) നീക്കാൻ ശസ്ത്രക്രിയ ആവശ്യമാണ്. ശസ്ത്രക്രിയയ്ക്കു പകരമായി പ്രിസോലൂട്ടീവ് ഷോക്ക് വേവ് ലിതോറോട്രോപ്സി ചെയ്യാവുന്നതാണ്.
ഡൈലഡിനെറ്റീവ് വൈറസുകൾ, ബാക്ടീരിയകൾ എന്നിവ മൂലം ഇടയ്ക്കിടെയുണ്ടാകുന്ന വേദനയുളവാക്കുന്ന ഉമിനീർഗ്രന്ഥികളിലെ മുഴകളാണിത്. ഉമിനീരിന്റെ അളവ് കുറയുന്നു. ഈ രോഗം ബാധിക്കുന്ന ഗ്രന്ഥികളിൽ മുഴകളും വേദനകളും അനുഭവപ്പെടുന്നു. ചില നേരങ്ങളിൽ ഉമിനീർ ഗ്രന്ഥികളിൽനിന്ന് പഴുപ്പ് പുറപ്പെടുന്നു.
ചികിത്സ ധാരാളം വെള്ളം കുടിക്കുക, ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുക, പഴുപ്പുള്ള ഗ്രന്ഥികളിൽനിന്ന് ആദ്യം പഴുപ്പ് നീക്കം ചെയ്യുക, വലിയ മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുക.
ഉമിനീരിന്റെ അളവ് കൂടുന്പോൾ ഉണ്ടാകുന്ന രോഗം.
സൈലോറിയ - അമിത തോതിലുള്ള ഉമിനീരിന്റെ ഉത്പാദനം
ചികിത്സകൾ ആന്റികൊളോറണിക് മരുന്നുകൾ ഉപയോഗിക്കുക, ട്രാൻസ്ഡുമൽ സ്കോപ്ളർ, സ്പീച്ച് തെറാപ്പി, ശസ്ത്രക്രിയകൾ.
ഉമിനീർ ഗ്രന്ഥികളിൽ ഉണ്ടാകുന്ന കാൻസർ രോഗങ്ങൾ മാരകമായ കാൻസർ രോഗങ്ങൾ- പ്ലിയേമോർഫിക്ക് അഡിനോമ, മയോ എപ്പിത്തീലിയോമ, ബൈസൻസെൽ കാർസിനോ, വാർട്ടിൻ ട്യൂമർ, കാൻകോസൈറ്റോമ, ഡെബേഷ്യസ് അഡിനോമ, ഡക്റ്റണ് പപ്പിലോമാസ്, പാപ്പിമലറി സിസ്റ്റഡിനോമ, സൈലോ ബ്ലാറ്റ്റ്റോമ.
മാരകമായ കാൻസർ രോഗങ്ങൾ - സ്ഖ്യാമസ് സെൽ കാർസിനോ, മ്യൂകോ എപ്പിടെർമോയിസ് കാർഡിനോ, അഡിസക്സ് ഡിസ്റ്റിക് കോർഡിനോമ, ബൈസൽസെൽ അസിനോ കാർഡിനോ, ഓക്കോസിസ്റ്റിക് കാർഡിനോമ, സെബേഷ്യസ് അഡിനോകാ കസിനോമ.
രോഗനിർണയം സിലോഗ്രാഫി, ഹിസ്റ്റോപത്തോളജി, എക്സറേ, ബയോപ്സി, സിടി, എംആർഐ സ്കാൻ.
ചികിത്സകൾ മദ്യപാനം, പുകവലി മുതലായ ദൂഷ്യസ്വഭാവങ്ങൾ നിർത്തുക. ശസ്ത്രക്രിയകൾ, റേഡിയേഷൻ തെറാപ്പി, സിമോതെറാപ്പി, ഇടയ്ക്കിടക്കുള്ള തുടർ പരിശോധനകൾ.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
ഫോണ് 9447219903
[email protected] www.dentalmulamoottil.com