40 വയസിനുതാഴെയുള്ള സ്ത്രീകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കല്‍, ഹോട്ട് ഫ്ളാഷുകള്‍ പോലുള്ള ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ലഘൂകരിക്കല്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിയന്ത്രണം എന്നീ പ്രശ്നങ്ങള്‍ക്കും ഒമേഗ-3 സഹായകമാണ്.
വിറ്റാമിന്‍ ബി, കൊളാജന്‍ ഊര്‍ജ ഉത്പാദനത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ആരോഗ്യകരമായ ചര്‍മവും മുടിയും നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ബി നിര്‍ണായകമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിലൂടെ വൈറ്റമിന്‍ ബി 6 മാനസികാവസ്ഥ നിയന്ത്രണത്തിനും സഹായകമാണ്.
നാഡി ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിളര്‍ച്ച തടയുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും വിറ്റാമിന്‍ ബി 12 അത്യാവശ്യമാണ്. ചര്‍മം, മുടി, നഖങ്ങള്‍, കണക്റ്റീവ് ടിഷ്യുകള്‍ എന്നിവയ്ക്ക് ഘടന നല്കുന്ന ശരീരത്തിലെ ഏറ്റവും സമൃദ്ധമായ പ്രോട്ടീനാണ് കൊളാജന്‍. സ്ത്രീകള്‍ക്ക് പ്രായമാകുമ്പോള്‍ സ്വാഭാവിക കൊളാജന്‍ ഉത്പാദനം കുറയും.
ചുളിവ്, സന്ധി വേദന തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ക്ക് ഇതു കാരണമാകും. ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും സന്ധി വേദന കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും കൊളാജന്‍ സഹായിക്കും.
ഇരുമ്പ്, പ്രോബയോട്ടിക്സ് ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കുന്നതിന് ഇരുമ്പ് അത്യാവശ്യമാണ്. നാല്പ്പതുകഴിഞ്ഞ സ്ത്രീകളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള വിളര്‍ച്ച ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ക്ഷീണം, ബലഹീനത, ബുദ്ധിപരമായ പ്രവര്‍ത്തനം എന്നിവയെ ഇതു പ്രതികൂലമായി ബാധിക്കും.
അതുപോലെ രോഗപ്രതിരോധ പ്രവര്‍ത്തനം, ദഹനം, മാനസികാവസ്ഥ എന്നിവയുമായി ബന്ധമുള്ള കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഗുണകരമായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്.
നാല്പ്പതുകഴിഞ്ഞ സ്ത്രീകള്‍ക്ക് ദഹനത്തിലും മെറ്റബോളിസത്തിലും മാറ്റങ്ങള്‍ അനുഭവപ്പെടാം. ഈ പ്രശ്നം പ്രോബയോട്ടിക്സ് സപ്ലിമെന്റിന്റെ ഉപയോഗത്തിലൂടെ നിയന്ത്രിക്കാം.