അസാധാരണ പ്രമോഷനുമായി നഗരത്തില്‍ ബ്രോ ഡാഡി ഔട്ട്ഡോര്‍ ഇന്നവേഷന്‍
Thursday, January 27, 2022 2:29 PM IST
വ്യത്യസ്തമായ പ്രമോഷന് രീതികളുമായി കളംനിറയുകയാണ് ഡിസ്നി+ഹോട്ട്സ്റ്റാറില്‍ ജനുവരി 26ന് റിലീസിനെത്തുന്ന ബ്രോ ഡാഡി. സാധാരണ ഒരു സിനിമയുടെ റിലീസിന് മുന്‍പ് അതിന്റെ പോസ്റ്ററുകള്‍ ഇറങ്ങുക പതിവാണ്. എന്നാല്‍ പോസ്റ്ററിലെ സ്റ്റില്‍ ഒരു ഇന്നവേഷന്‍ കണക്കെ മനോഹരമായി മെട്രോ പില്ലറുകള്ക്കിടയിലും വാക്ക്-വേയിലുമായി സജ്ജീകരിച്ച് പ്രമോഷന്റെ പുതിയ തലങ്ങളെ കേരളത്തിന് പരിചയപ്പെടുത്തുകയാണ് ഡിസ്നി+ഹോട്ട്സ്റ്റാര്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പ്രമോഷനെന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ബ്രോ ഡാഡി പ്രൊമോഷൻ ആക്റ്റിവിറ്റികൾക്കിടയിലാണ്
ഇന്നവേഷൻ ആശയവുമായി ഡിസ്നി+ഹോട്ട്സ്റ്റാർ വീണ്ടും വ്യത്യസ്തമാകുന്നത്.
ഇടപ്പള്ളി മെട്രോ-ലുലുമാള്‍ വാക്ക്വേ, വൈറ്റില ജംഗ്ഷന് എന്നിവിടങ്ങളിലാണ് ബ്രോ ഡാഡി ഔട്ട്ഡോര്‍ ഇന്നവേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അല്പം ദൂരത്ത് നിന്ന് കണ്ടാല്‍ സാക്ഷാല്‍ മോഹന്‍ലാലും പൃഥ്യിരാജും പരസ്പരം നോക്കി നില്ക്കുന്നതായി മാത്രമേ കാഴ്ചക്കാര്‍ക്ക് തോന്നുകയുള്ളൂ. ഇരുവരും മുഖത്തോട് മുഖം നോക്കുന്ന ഇന്നവേഷനാണ് നഗരത്തിലെ രണ്ട് ഇടങ്ങളിലുമായി ഒരുക്കിയിരിക്കുന്നത്. ഒപ്പം ലൈറ്റിംഗ് കൂടി ചെയ്ത ഇന്നവേഷന്റെ രാത്രി ദൃശ്യവും അതിമനോഹരമാണ്. കൂടാതെ ഇടപ്പള്ളിയില്‍ തയ്യാറാക്കിയ ഇന്നവേഷനില്വച്ച് സന്ദര്‍ശകര്‍ക്ക് സെല്‍ഫി എടുക്കാനുള്ള സൗകര്യം കൂടിയുണ്ട്.
പരമ്പരാഗത പരസ്യ രീതികളില്‍ നിന്ന് മാറി ഇന്നേവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള പരസ്യ പ്രചരണങ്ങള്‍ക്കാണ് ഡിസ്നി+ഹോട്ട്സ്റ്റാര്‍ രൂപം കൊടുക്കുന്നത്.
ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷം മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രോ ഡാഡി ഡിസംബർ 26നാണ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുക. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം കംപ്ലീറ്റ് കോമഡി ഫാമിലി എന്റർടെയ്നാറായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിൽ
കല്യാണി പ്രിയദർശൻ, മീന, കനിഹ, ഉണ്ണിമുകുന്ദൻ, ലാലു അലക്സ്, ജഗദീഷ് തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ഡിസ്നി+ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ നൂതന പ്രമോഷന് തന്ത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും സിനിമാ ലോകവും ഒരുപോലെ ചര്‍ച്ച ചെയ്യുന്നത്.