"ഈ ​ലോ​കം എ​ത്ര സു​ന്ദ​ര​മാ​ണ്'
"ഈ ​ലോ​കം എ​ത്ര സു​ന്ദ​ര​മാ​ണ്'
ഉ​ത്ത​ര​കൊ​റി​യ​ൻ വാ​ർ​ത്ത​ക​ൾ അ​റി​യാ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യ താ​ത്പ​ര്യ​വു​മാ​ണ്. ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോ​ങ് ഉ​ന്നി​നെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ൾ പ​ല​പ്പോ​ഴും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ കിം ​ജോ​ങ് ഉ​ന്നി​നെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ മാ​ത്ര​മേ പു​റ​ത്തു​വ​രാ​റു​ള്ളൂ. അ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ഉ​ള്ള വാ​ർ​ത്ത​ക​ളൊ​ന്നും പു​റ​ലോ​ക​മ​റി​യാ​റി​ല്ല.

ഉ​ത്ത​ര കൊ​റി​യ​യി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത അ​നീ​തി​ക​ളെ കു​റി​ച്ച് ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു സം​സാ​രി​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച പെ​ൺ​കു​ട്ടി​യാ​ണ് ഇ​യോ​ൻ​മി പാ​ർ​ക്ക്. 2014 -ൽ ​വ​ൺ യ​ങ് വേ​ൾ​ഡ് ഉ​ച്ച​കോ​ടി​യി​ൽ വ​ച്ചാ​ണ് അ​വ​ർ ആ​ദ്യ​മാ​യി ഉ​ത്ത​ര​കൊ​റി​യ​യി​ലെ ന​ര​ക​ജീ​വി​ത​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.

ദുരിതവഴി

13 -ാം വ​യ​സ്സി​ലാ​ണ് ഇ​യോ​ൻ​മി അ​മ്മ​യോ​ടൊ​പ്പം ഉ​ത്ത​ര കൊ​റി​യ​യി​ൽ നി​ന്ന് ഓ​ടി​പ്പോ​ന്ന​ത്. 2007 -ൽ ​ത​ണു​ത്തു​റ​ഞ്ഞ യാ​ലു ന​ദി ക​ട​ന്ന് ചൈ​ന​യി​ലെ​ത്തി​യ അ​വ​രെ കാ​ത്തി​രു​ന്ന​ത് കൊ​ടി​യ ദു​രി​ത​ങ്ങ​ളാ​യി​രു​ന്നു. ചൈ​ന​യി​ലെ​ത്തി​യ അ​മ്മ​യെ​യും മ​ക​ളെ​യും ഒ​രു മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ര​ൻ ബ​ലാ​ത്സം​ഗം ചെ​യ്തു. അ​വ​ശ്യം ക​ഴി​ഞ്ഞ​പ്പോ​ൾ അ​യാ​ൾ ഇ​രു​വ​രെ​യും ലൈം​ഗി​ക അ​ടി​മ​ക​ളാ​യി വി​റ്റു. വെ​റും 300 ഡോ​ള​റി​നാ​ണ് സം​ഘം അ​വ​ളെ വി​റ്റ​ത്. ഉ​ത്ത​ര കൊ​റി​യ​ൻ സം​ഘ​ങ്ങ​ൾ ചൈ​ന​യി​ലേ​ക്ക് സ്ത്രീ​ക​ളെ ക​ട​ത്തു​ന്ന​ത് അ​സാ​ധാ​ര​ണ സം​ഭ​വ​മ​ല്ല.

ഇ​ങ്ങ​നെ ക​ട​ത്തു​ന്ന സ്ത്രീ​ക​ൾ വേ​ശ്യ​ക​ളാ​യി ജോ​ലി ചെ​യ്യു​ന്നു. ല​ഭി​ക്കു​ന്ന പ​ണം​രാ​ജ്യ​ത്ത് പ​ട്ടി​ണി കി​ട​ക്കു​ന്ന കു​ടും​ബ​ത്തി​ന് അ​യ​ച്ചു കൊ​ടു​ക്കു​ന്നു. അ​വ​ർ​ക്കൊ​പ്പം ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞ ഇ​യോ​ൻ​മി​യും അ​മ്മ​യും ത​ങ്ങ​ളു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ഗോ​ബി മ​രു​ഭൂ​മി ക​ട​ന്ന് മം​ഗോ​ളി​യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. അ​വ​ർ പി​ന്നീ​ട് സി​യോ​ളി​ലേ​ക്കും, ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലേ​ക്കും ഒ​ടു​വി​ൽ ചി​ക്കാ​ഗോ​യി​ലേ​യ്ക്കും എ​ത്തി​ച്ചേ​ർ​ന്നു.

സു​ഹൃ​ത്തു​ക്ക​ളി​ല്ല, സ​ഖാ​ക്ക​ൾ മാ​ത്ര​ം

അ​മേ​രി​ക്ക​യി​ലെ വീ​ട്ടി​ൽ നി​ന്ന് ഉ​ത്ത​ര​കൊ​റി​യ​യി​ലെ ഇ​രു​ണ്ട ഭൂ​ത​കാ​ല​ത്തെ കു​റി​ച്ച് അ​വ​ർ ന്യൂ​യോ​ർ​ക്ക് പോ​സ്റ്റി​നോ​ട് വി​വ​രി​ച്ചു. പ​ട്ടി​ണി​മൂ​ലം മ​രി​ച്ച​വ​രു​ടെ ശ​വ​ങ്ങ​ൾ ഉ​ത്ത​ര കൊ​റി​യ​യി​ലെ തെ​രു​വു​ക​ളി​ൽ കാ​ണു​ന്ന​ത് ഒ​രു സ്ഥി​രം കാ​ഴ്ച​യാ​യി​രു​ന്നു​വെ​ന്ന് ഇ​യോ​ൻ​മി പ​റ​യു​ന്നു. ഞാ​ൻ മും​ബൈ​യി​ലെ ചേ​രി​ക​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ ചേ​രി​ക​ളി​ലും പോ​യി​ട്ടു​ണ്ട്.



പ​ക്ഷേ, ഉ​ത്ത​ര​കൊ​റി​യ​യി​ലെ പ​ട്ടി​ണി​യോ​ളം വേ​റെ എ​വി​ടെ​യും ക​ണ്ടി​ട്ടി​ല്ല. ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി പ്രാ​ണി​ക​ളെ പോ​ലും ഭ​ക്ഷി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഉ​ത്ത​ര​കൊ​റി​യ കൊ​ടും​പ​ട്ടി​ണി​യി​ലാ​ണ്. പ​ക്ഷെ ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​പ്പോ​ഴും താ​ത്പ​ര്യം ആ​ണ​വ പ​ദ്ധി​ക​ളാ​ണ്. ആ​ണ​വാ​യു​ധ​ങ്ങ​ൾ​ക്കാ​യി രാ​ജ്യം ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യു​ടെ 20 ശ​ത​മാ​നം മാ​ത്രം മ​തി അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ പ​ട്ടി​ണി മാ​റ്റാ​ൻ.​അ​മാ​നു​ഷി​ക ശ​ക്തി​യു​ള്ള ദൈ​വ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യാ​ണ് കിം ​കു​ടും​ബ​ത്തെ രാ​ജ്യം കാ​ണു​ന്ന​ത്. ഉ​ത്ത​ര കൊ​റി​യ​യി​ൽ സു​ഹൃ​ത്തു​ക്ക​ളി​ല്ലെ​ന്നും സ​ഖാ​ക്ക​ൾ മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നന്ദിയുണ്ട്...

ഇ​ത്ര​യൊ​ക്കെ ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ഉ​ത്ത​ര കൊ​റി​യ​യി​ൽ ജ​നി​ച്ച​തി​ൽ ത​നി​ക്ക് ക​ട​പ്പാ​ടു​ണ്ടെ​ന്ന് ഇയോൻമി പ​റ​ഞ്ഞു. "ഞാ​ൻ ആ ​അ​ടി​ച്ച​മ​ർ​ത്ത​ലി​ലും, ഇ​രു​ട്ടി​ലും ജ​നി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, പു​റ​ത്തു​ള്ള വെ​ളി​ച്ചം ഞാ​ൻ കാ​ണു​മാ​യി​രു​ന്നി​ല്ല.' ഞാ​ൻ ജീ​വി​ക്കു​ന്ന ഈ ​ലോ​കം എ​ത്ര സു​ന്ദ​ര​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ, ഉ​ത്ത​ര കൊ​റി​യ​യി​ലെ എ​ന്‍റെ കു​ട്ടി​ക്കാ​ലം എ​ന്നെ സ​ഹാ​യി​ച്ചു' അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​പ്പോ​ൾ ചി​ക്കാ​ഗോ​യി​ൽ ഭ​ർ​ത്താ​വി​നും, ഇ​ള​യ മ​ക​നു​മൊ​പ്പ​മാ​ണ് ഇ​യോ​ൻ​മി​യു​ടെ താ​മ​സം. ഉ​ത്ത​ര കൊ​റി​യ​യി​ൽ നി​ന്ന് ഇ​യോ​ൻ​മി ര​ക്ഷ​പ്പെ​ട്ട ശേ​ഷം അ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ ചി​ല​രെ കാ​ണാ​താ​യി​യെ​ന്ന് അ​വ​ർ പ​റ​യു​ന്നു. അ​വ​രെ വ​ധി​ക്കു​ക​യോ, ഉ​ത്ത​ര കൊ​റി​യ​യി​ലെ ജ​യി​ൽ ക്യാ​മ്പു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​ക​യോ ചെ​യ്‍​തി​രി​ക്കാ​മെ​ന്നാ​ണ് ഇ​യോ​ൻ​മി പ​റ​യു​ന്ന​ത്. ഉ​ത്ത​ര​കൊ​റി​യ​യി​ലെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് In Order to Live: A North Korean Girl's Journey to Freedom Paperback എ​ന്ന പു​സ്ത​ക​വും ഇ​യോ​ൻ​മി എ​ഴു​തി​യി​ട്ടു​ണ്ട്.