അ​മേ​രി​ക്ക​ൻ മോ​ഡ​ൽ ബ്ര​സീ​ലി​യൻ ചേ​രി​യി​ൽ!
അ​മേ​രി​ക്ക​ൻ മോ​ഡ​ൽ  ബ്ര​സീ​ലി​യൻ ചേ​രി​യി​ൽ!
ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് കാ​ണാ​താ​യ മോ​ഡ​ലി​നെ ബ്ര​സീ​ലി​ൽ ക​ണ്ടെ​ത്തി. എ​ലോ​യി​സ പി​ന്റോ ഫോ​ണ്ടെ​സ് എ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​യ മോ​ഡ​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഒ​രു ചേ​രി​യി​ൽ​ക്കൂ​ടി അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന മോ​ഡ​ലി​നെ ആ​ളു​ക​ൾ തി​രി​ച്ച​റി​യി​കു​ക​യാ​യി​രു​ന്നു.

ഡോ​ൾ​സ് & ഗ​ബ്ബാ​ന കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ഫോ​ണ്ടെ​സി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. റി​യോ ഡി ​ജ​നീ​റോ​യി​ലെ മൊ​റോ ഡോ ​കാ​ന്‍റ​ഗ​ലോ ഫാ​വെ​ല​യി​ൽ നി​ന്നാ​ണ് ഫോ​ണ്ടെ​സി​നെ ക​ണ്ടെ​ത്തി​യ​ത്. ചേ​രി​യി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന ഫോ​ണ്ടെ​സി​നെ ആ​ളു​ക​ൾ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ര​ണ്ടു​ദി​വ​സ​മാ​യി അ​വ​ർ ഇ​വി​ടെ എ​ത്തി​യി​ട്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര മോ​ഡ​ലിം​ഗ് ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള ക​രാ​റി​ന്‍റെ രേ​ഖ​ക​ളും അ​ന്താ​രാ​ഷ്ട്ര ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ റ​ഫ​റ​ൻ​സു​ക​ളും അ​ട​ങ്ങി​യ ഫ​യ​ലു​മാ​യി​ട്ടാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ര​യും മാ​സം ഇ​വ​ർ എ​വി​ടെ​യാ​യി​രു​ന്നു എ​ന്നു​ള്ള കാ​ര്യം അ​ജ്ഞാ​ത​മാ​യി തു​ട​രു​ക​യാ​ണ്.


റ​ഷ്യ​ൻ-​റൊ​മാ​നി​യ​ൻ സൂ​പ്പ​ർ മോ​ഡ​ൽ ആ​ൻ​ഡ്രെ ബി​ർ​ലി​യാ​നു എ​ന്ന​യാ​ളു​മാ​യി 2014ൽ ​ഫോ​ണ്ടെ​സ് വി​വാ​ഹി​താ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ബ​ന്ധം ര​ണ്ടു വ​ർ​ഷം മാ​ത്ര​മാ​ണ് നീ​ണ്ടു നി​ന്ന​ത്. ആ​ക്ര​മ​ണാ​ത്മ​ക പെ​രു​മാ​റ്റ​ത്തി​ൽ കു​പ്ര​സി​ദ്ധ​നാ​ണ് ഇ​യാ​ൾ. ദ​മ്പ​തി​ക​ളു​ടെ ഏ​ഴു വ​യ​സു​ള്ള മ​ക​ൾ ബി​ർ​ലി​യാ​ന്‍റെ കൂ​ടെ​യാ​ണ്.

ഇ​തോ​ടെ മാ​ന​സി​ക​മാ​യി ഫോ​ണ്ടെ​സ് ത​ക​ർ​ന്നി​രു​ന്നു. 2019 ൽ ​ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ ഇ​വ​രെ അ​ഞ്ച് ദി​വ​സ​ത്തി​ന് ശേ​ഷം വൈ​റ്റ് പ്ലെ​യി​ൻ​സ് ന​ഗ​ര​ത്തി​ലെ ഒ​രു തെ​രു​വി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഫോ​ണ്ടെ​സി​നെ ഫി​ലി​പ്പ് പി​ന​ൽ സൈ​ക്യാ​ട്രി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.