നാട്ടിലെ താരങ്ങളാണ് ഈ അമ്മയും കുഞ്ഞും
നാട്ടിലെ താരങ്ങളാണ് ഈ  അമ്മയും കുഞ്ഞും
അടുത്തിടെയാണ് കാജൽ ഒരു കുഞ്ഞിനു ജന്മം നൽകിയത്. ഫ്ളെ​യ്മി എ​ന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്. ആ​രു ക​ണ്ടാ​ലും കൊ​തി​ക്കും. ഇപ്പോൾ നാട്ടുകാരുടേയും ശ്രദ്ധാകേന്ദ്രമാണ് ഈ അമ്മയും കുഞ്ഞും.

ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം പ്ലാ​ൻ ബി ​റൈ​ഡിം​ഗ് ലെ​സ​ണ്‍​സ് ക്ല​ബി​ലെ അംഗമാണ് കാജൽ എന്ന കുതിര. ര​ണ്ടു വ​ർ​ഷം മു​ന്പ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജാ​പൂ​ർ എ​ന്ന സ്ഥ​ല​ത്തു നി​ന്നാ​ണു മാ​ർ​വാ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട കാ​ജ​ൽ എ​ന്ന ഈ ​ക​റു​ത്ത സു​ന്ദ​രി​യെ ഏ​ർ​വാ​ടി​ക്കാ​ര​ൻ വീ​ട്ടി​ൽ അ​ബ്ദു​ൾ സ​ലാം സ്വ​ന്ത​മാ​ക്കി​യ​ത്.


മൂ​ന്നു കു​തി​ര​ക​ളാ​ണ് ഈ ​റൈ​ഡിം​ഗ് ക്ല​ബി​ലു​ള്ള​ത്. കു​ട്ടി​ക​ൾ​ക്കു ട്രെ​യി​നിം​ഗ് ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഇ​വി​ടെ കു​തി​ര​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ജ​ലി​നെ​യും ഫ്ളെ​യ്മി​യേ​യും കാ​ണു​വ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.