സ്ഥിരമായി താൻ ലോട്ടറി എടുക്കാറുണ്ടെന്നും നമ്പർ തെരഞ്ഞെടുക്കുന്നതിന് തനിക്ക് ഒരു പ്രത്യേക രഹസ്യമുണ്ടെന്നും ബഡ് പറയുന്നു. താനും ഭാര്യയും വളരെ ലളിതമായ ജീവിതം നയിക്കുന്നവരാണ്.
കിട്ടുന്ന തുകയിൽ ഏറെയും ഭാര്യയുടെ സർജറിക്കു വേണ്ടി ചെലവഴിക്കാനാണ് ആലോചിക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും തുക നൽകും. ബഡ് ടാഷിന്റെ ബംപർ ഭാഗ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരേ ട്രോളുകളും പ്രവഹിച്ചു.
"42 കോടി രൂപ ലോട്ടറിയടിച്ചിട്ടും ഭാര്യയ്ക്കു സമ്മാനമായി കൊണ്ടുവന്നത് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനും മാത്രമോ? താനെന്തു മനുഷ്യനാണു ഹേ...!' എന്നിങ്ങനെയായിരുന്നു കമന്റ്.