ആദ്യമിത് അവർക്കു വിശ്വസിക്കാനായില്ല. സംഗതി സത്യമാണെന്നു മനസിലായതോടെ കുടുംബത്തോടൊപ്പം ഷാംപെയ്ൻ കുപ്പി പൊട്ടിച്ചായിരുന്നു ആഘോഷം. ഈ സമ്മാനം 100 വയസുവരെ ജീവിക്കാന്‍ തനിക്കു പ്രചോദനമാകുന്നുവെന്നു ഡോറിസ് പറഞ്ഞു.
സമ്മാനത്തുകകൊണ്ട് എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിന് വിദേശത്ത് അവധി ആഘോഷിക്കുമെന്നും 50 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയുമെന്നുമായിരുന്നു മറുപടി. സിമ്മിംഗ് പൂളും നല്ല സൂര്യപ്രകാശവുമുള്ള വീടായിരിക്കും നിര്‍മിക്കുകയെന്നും ഡോറിസ് പറഞ്ഞു.