തുടർന്ന് ഗാർലിക് നാൻ ബട്ടർ ചിക്കൻ മുക്കി ആസ്വദിക്കുന്നു. ഒരു പൊതിച്ചോറും പരീക്ഷിക്കുന്നു. ശേഷം ഗുലാബ് ജാമും. എന്റെ ജീവിതത്തിൽ ഇതുവരെ കഴിച്ച ഏറ്റവും മികച്ച ബ്രെഡാണിതെന്നാണ് നാൻ കഴിച്ചശേഷമുള്ള കോളിൻസിന്റെ പ്രതികരണം.
ഇതു കനം കുറഞ്ഞതാണെന്നും വെളുത്തുള്ളിയുടെ രുചിയുണ്ടെന്നും മികച്ചരീതിയിൽ പാകം ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയശേഷം 9.5 റേറ്റിംഗ് നൽകുന്നതായും കോളിൻസ് പറഞ്ഞു.
ഇതുവരെ നാൻ കഴിച്ചിട്ടില്ലെന്നും ഉടനെ കഴിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു വീഡിയോയ്ക്ക് കമന്റിട്ടവരുടെ പ്രതികരണം.