ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
Tuesday, April 11, 2023 4:25 PM IST
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ ഭിക്ഷ യാചിക്കുന്നവർ ഭിക്ഷാടനം കഴിഞ്ഞാൽ പ്രഭുക്കളെപ്പോലെ ആഡംബരസൗകര്യങ്ങളിലാണു ജീവിതം. പ്രതിദിനം ഇവർ സന്പാദിക്കുന്നത് പതിനായിരിത്തലധികം രൂപയാണ്. തെരുവുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ ഭിക്ഷാടനം.
മറ്റുള്ളവരിൽ ദയ ഉളവാക്കുന്ന വാചകങ്ങൾ ഒരു കാർഡ്ബോർഡിൽ എഴുതി കൈയിൽ കരുതിയിരിക്കും. വീടില്ലാത്തവരെ സഹായിക്കൂ, ഭക്ഷണത്തിനായി എന്തെങ്കിലും തരൂ, ദൈവം അനുഗ്രഹിക്കട്ടെ തുടങ്ങിയ വാചകങ്ങളായിരിക്കും കാർഡ്ബോർഡിൽ എഴുതിയിട്ടുണ്ടാകുക. മനഃപൂർവം വാചകങ്ങളിൽ അക്ഷരത്തെറ്റുകൾ വരുത്തും. അക്ഷരാഭ്യാസം പോലുമില്ലാത്തവരാണ് തങ്ങളെന്ന ബോധം മറ്റുള്ളവരിലുണ്ടാക്കി സഹതാപം പിടിച്ചുപറ്റാനാണ് ഈവിധം ചെയ്യുന്നത്.
നിശ്ചിതസമയം മാത്രമാണ് അവർ ഭിക്ഷാടനത്തിനിരിക്കുന്നത്. അതിനുശേഷം അവർ സ്വന്തം ബെൻസ് കാറിലും മറ്റുമായി താമസസ്ഥലത്തേക്കു പോകും. റൊമാനിയിൽനിന്നുള്ള വ്യാജ യാചകസംഘങ്ങളാണു ലണ്ടനിലെത്തി ഭിക്ഷാടനം പതിവാക്കിയിരിക്കുന്നതെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.