പാറമേക്കാവ് ക്ഷേത്രത്തിൽ ഈ സമയം ചൂരക്കോട്ടുകാവ് ദുർഗ ഭഗവതിയുടെ ഇറക്കിയെഴുന്നള്ളിപ്പ്.
സമയം 12.00ന്പാറമേക്കാവിൽ ചെറിയ പാണി
സമയം 12.30ന്പാറമേക്കാവ് പുറപ്പാട്. ഭഗവതി ആനപ്പുറമേറി ഗോപുരം കടന്ന് പൂരത്തിന് പുറപ്പെടുന്നു. കാണേണ്ട കാഴ്ച.
പതിനഞ്ചാനകൾ നിരക്കുന്ന കുടമാറ്റത്തോടെയുള്ള എഴുന്നള്ളിപ്പും ചെന്പട മേളവും
സമയം ഉച്ചയ്ക്ക് 1.30ന്പാറമേക്കാവ് പുറപ്പാടിൽ ചെന്പട കലാശിച്ച് പാണ്ടിമേളം തുടങ്ങും. ആനകൾ എക്സിബിഷൻ ഗ്രൗണ്ടിന് മുന്നിലൂടെ കിഴക്കേഗോപുരം കടന്ന് വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടിലേക്ക് നീങ്ങുന്നു.
സമയം ഉച്ചയ്ക്ക് 2.00ന്ഇലഞ്ഞിത്തറയിൽ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം
സമയം ഉച്ചതിരിഞ്ഞ് 4.30ന്ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശം. തുടർന്ന് പാണ്ടിമേളത്തിന്റെ അകന്പടിയോടെ വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്ത തെക്കേഗോപുരനടയിൽ തൃപുടമേളം അവസാനിക്കുന്നു.
തുടർന്ന് തെക്കോട്ടിറക്കം. പാണ്ടിമേളത്തിന്റെ അകന്പടിയോടെ കൊച്ചിരാജാവിന്റെ പ്രതിമ വരെ പോയി തിരിച്ചെത്തിയാലുടൻ തിരുവന്പാടിയുമായുള്ള മുഖാമുഖത്തിന് കളമൊരുങ്ങും
സമയം ഉച്ചതിരിഞ്ഞ് 4.45ന്തിരുവന്പാടിയുടെ മഠത്തിൽ നിന്നുള്ള വരവ് ശ്രീമൂലസ്ഥാനത്ത് അവസാനിക്കുന്നു. പടിഞ്ഞാറേ ഗോപുരം കടന്ന് ആനകളും വാദ്യക്കാരും വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരമിറങ്ങുന്നു.
സമയം വൈകിട്ട് 5.30ന്വിശ്വപ്രസിദ്ധമായതും യുനെസ്കോ വരെ വാഴ്ത്തിയതുമായ തെക്കോട്ടിറക്കവും കുടമാറ്റവും ഭഗവതിമാരുടെ കൂടിക്കാഴ്ചയും ഇവിടെ കാണാം. ഡിവൈൻ ഡർബാർ അഥവാ ദേവിക സദസ് എന്നൊരു ഓമനപ്പേരുകൂടിയുണ്ട് ഈ മോഹിപ്പിക്കുന്ന കാഴ്ചയ്ക്ക്.
സമയം വൈകിട്ട് ആറരയ്ക്കും ഏഴിനും ഇടയിൽകുടമാറ്റം കഴിഞ്ഞ് തിരുവന്പാടി ഭഗവതി എംഒ റോഡിലൂടെ രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച് റൗണ്ടിലെത്തി 15 ആനകളുമായി നിരന്ന് ശേഷം തിരികെ മഠത്തിലേക്ക്
പാറമേക്കാവ് ഭഗവതി തിരികെ നാദസ്വരത്തിന്റെ അകന്പടിയോടെ ക്ഷേത്രത്തിലേക്ക്
സമയം രാത്രി 7.30ന്മഠത്തിൽ തിരുവന്പാടി ഭഗവതിയുടെ ഇറക്കിപൂജ.
സമയം രാത്രി 10.30ന്ഏഴ് ആനകളുടെ അകന്പടിയോടെ പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട്.
സമയം രാത്രി 11.30ന്തിരുവന്പാടിയുടെ മഠത്തിൽ നിന്നുളള വരവ് മൂന്നാന പഞ്ചവാദ്യത്തോടെ തുടങ്ങുന്നു.
സമയം പുലർച്ചെ 2.30ന്മഠത്തിൽ നിന്നുള്ള രാത്രി എഴുന്നളളിപ്പ് നടുവിലാൽ പന്തലിൽ അവസാനിച്ച് ഒരാനപ്പുറത്ത് ഭഗവതി വെടിക്കെട്ട് കാണാൻ നിൽക്കുന്നു.
സമയം പുലർച്ചെ മൂന്നിനും ആറിനും മധ്യേ തിരുവന്പാടിയുടേയും പാറമേക്കാവിന്റെയും പൂരം വെടിക്കെട്ട്.