ജിയോകെമിക്കൽ പെർസ്പെക്റ്റീവ് ലെറ്റേഴ്സിൽ ശാസ്ത്രജ്ഞരുടെ ഗവേഷണഫലം അച്ചടിച്ചിട്ടുണ്ട്. സൗരയൂഥം ഉണ്ടായി ഏകദേശം 60 ദശലക്ഷം വർഷത്തിനുശേഷമാണ് ചന്ദ്രൻ ഉണ്ടായതെന്നാണു പുതിയ നിഗമനം.
സൗരയൂഥത്തിനുശേഷം ഏകദേശം 108 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ജയന്റ് ഇംപാക്ട് ഹൈപ്പോതീസിസ് പ്രകാരം ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്ര നിഗമനം.
ഈ കൂട്ടിയിടി എപ്പോൾ സംഭവിച്ചു, ചന്ദ്രൻ രൂപപ്പെടാൻ എത്ര സമയമെടുത്തു എന്നുള്ളത് ചോദ്യമായി അവശേഷിക്കുന്നു.