ഇവ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളോ ശവക്കുഴിയുടെ തെളിവുകളോ കണ്ടെത്താനാകാത്തതിനാൽ, ഭരണിയിൽ ആരോ അടക്കം ചെയ്തതാണെന്നാണു നിഗമനം. ഇതു കാലക്രമേണ ചിതറിപ്പോകുകയായിരുന്നു.
ഈ പുരാവസ്തുക്കൾ ധനികയായ സ്ത്രീയുടേതാകാമെന്നും കരുതുന്നു. മെറ്റൽ ഡിറ്റക്ടറിസ്റ്റായ ഫ്രാൻസ് സാൻ ആണ് വിളവെടുപ്പു കഴിഞ്ഞ കാരറ്റ് പാടത്തുനിന്ന് ഇവ കണ്ടെത്തിയത്.
തുർഗൗ കന്റോൺ മേഖലയിൽ വർഷങ്ങളായി ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് സാൻ. നേരത്തെ നിരവധി വെങ്കല അലങ്കാര ഡിസ്കുകൾ ഇദ്ദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് മേഖലയിൽ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.