ക്വാട്ടേണറി സയന്‍സ് റിവ്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ് വഡ്നഗറിലെ ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്. പ്രദേശത്ത് ഖനനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമത്തില്‍ വന്നിട്ടുണ്ട്. പഴയതരം ഇഷ്ടികകൊണ്ടു നിര്‍മിച്ച കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുതല്‍ അക്കാലത്തെ ചെറുകിണര്‍ വരെ ദൃശ്യങ്ങളില്‍ കാണാം.