വേനലിനെ ചെറുക്കാൻ തണുത്ത പാനീയങ്ങളും തണുപ്പകറ്റാൻ ചൂടുള്ള ഭക്ഷണവും ആഹാര ക്രമത്തിൽ ഉൾപ്പെടുത്താറില്ലേ, ഇത് സൗന്ദര്യ സംരക്ഷണത്തിന്റെ കൂടി ഭാഗമാണ്. ഇതിൽ പാനീയങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തുന്നത്. തിളക്കമുള്ള ചർമം നൽകാൻ പാനീയങ്ങൾക്ക് ആകും.
വെജിറ്റബിൾ ജ്യൂസ്ഫ്രഷ് പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന പാനീയമാണ് വെജിറ്റബിൾ ജ്യൂസ്. ഇത് ചർമ സൗന്ദര്യത്തെ മികവുറ്റതാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. ചീര, ക്യാരറ്റ്, ബീറ്റ്റൂട്ട്, മത്തങ്ങ, കുക്കുമ്പർ എന്നിവ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ചർമത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും ഉത്തമമാണ്.
സംഭാരംകേരളത്തിലെ പാരമ്പര്യ പാനീയങ്ങളിലൊന്നാണ് സംഭാരം. ഇത് ആഹാരശീലത്തിൽ ചേർക്കുകയാണെങ്കിൽ പ്രോട്ടീനും കാത്സ്യവും മാത്രമല്ല ചർമത്തിനാവശ്യമായ പോഷകങ്ങളും പ്രധാനം ചെയ്യും. ഇത് ദഹനം വർധിപ്പിക്കും. മല്ലിയിലയോ പുതിനയിലയോ കൂടെ ചേർത്താൽ സംഭാരം കൂടുതൽ സ്വാദിഷ്ടമാകും.
മസാല മിൽക്ക്പാൽ നേരിട്ട് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിൽനിന്ന് വ്യത്യസ്ത ഗുണമാണ് മസാല മിൽക്ക് ശീലമാക്കുന്നതിലൂടെ ലഭിക്കുന്നത്. പാലിൽ സുഗന്ധവ്യഞ്ജനങ്ങളും ഉണങ്ങിയ പഴങ്ങളും ചേർത്തുണ്ടാക്കുന്നതിനാൽ ഇത് മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നതിനോടൊപ്പം ചർമത്തിനാവശ്യമായ തിളക്കവും നൽകുന്നു.
ഫ്രൂട്ട് ജ്യൂസുകൾവേൽക്കാലം ചില പഴങ്ങൾ ധാരാളമായിക്കിട്ടുന്ന കാലം കൂടിയാണ്. ഓറഞ്ച്, ആപ്പിൾ. മുന്തിരി പോലെയുള്ള പഴങ്ങൾ ധാരാളമായി കിട്ടുന്ന കാലമാണിത്. ഇത്തരം പഴങ്ങൾ തണുത്ത വെള്ളം ചേർത്ത് ജ്യൂസ് ആക്കി കുടിക്കുന്നതും ഉള്ളിൽ കഴിക്കുന്നതും വളരെ നല്ലതാണ്. നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതുതന്നെ. ചെറുപഴം, എത്തപ്പഴം എന്നിവയും കഴിക്കാം.
ഗ്രീൻ ടീഗ്രീൻ ടീ ഉന്മേഷം നൽകുന്ന പാനീയം മാത്രമല്ല മുഖക്കുരു കുറച്ച് ചർമത്തെ മികവുറ്റതാക്കുക കൂടി ചെയ്യുന്നു. ദിവസം ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ചർമത്തിന് യുവത്വവും മൃദുത്വവും നൽകുന്നു.
വേനൽക്കാലത്തെ ജലജന്യരോഗങ്ങളിൽനിന്നു രക്ഷപ്പെടാംജലജന്യരോഗങ്ങൾ പടർന്നുപിടിക്കുന്ന സമയം കൂടിയാണു വേനൽക്കാലം. വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ വേനലിൽ പടർന്നു പിടിക്കാറുണ്ട്. ജലജന്യരോഗങ്ങളിൽനിന്നു രക്ഷപ്പെടാനായി മുൻകരുതൽ എടുക്കണം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്തു കുടിക്കുന്ന ശീലവും നല്ലതല്ല. കുടിക്കാനും ശീതളപാനീയങ്ങൾ തയാറാക്കാനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വെള്ളവും തിളപ്പിച്ചാറ്റിയതുതന്നെവേണം.
വീട്ടിലെ കിണർ ക്ളോറിനേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. ആയിരം ലിറ്റർ വെള്ളത്തിന് 2.5 ഗ്രാം എന്ന കണക്കിനാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കേണ്ടത്. ബക്കറ്റിൽ വെള്ളം കോരി അതിൽ ബ്ലീച്ചിംഗ് പൗഡർ ലയിപ്പിച്ചു വേണം കിണറിൽ ഒഴിക്കാൻ.
ബ്ലീച്ചിംഗ് പൗഡർ ഇട്ട ശേഷം ചുരുങ്ങിയത് രണ്ടു മണിക്കൂർ എങ്കിലും കഴിഞ്ഞേ വെള്ളം ഉപയോഗിക്കാവൂ. ഇങ്ങനെ പലതരത്തിലുള്ള മുൻകരുതലുകൾ എടുത്താൽ നമുക്ക് ജലജന്യരോഗങ്ങളിൽനിന്നു രക്ഷപ്പെടാനാവും.