"വ​ര​ക്ക​ല്ല് ' അ​ട്ട​പ്പാ​ടി​യു​ടെ സുന്ദര മു​ഖം
"വ​ര​ക്ക​ല്ല് ' അ​ട്ട​പ്പാ​ടി​യു​ടെ  സുന്ദര മു​ഖം
സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ലാ​ണ് പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ ഈ ​വ​ര​ക്ക​ല്ലു​ള്ള​ത്. മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ത്ത​ടാ​കം അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ട്ട​പ്പാ​ടി​ച്ചു​ര​ത്തി​ൽ പ​ത്താം വ​ള​വി​നു സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന വ​ര​ക്ക​ല്ല് അ​ട്ട​പ്പാ​ടി​യു​ടെ മു​ഖം കൂ​ടി​യാ​ണ്.

അ​ട്ട​പ്പാ​ടി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മെ​ന്നും വ​ര​ക്ക​ല്ലി​നെ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്. പ്ര​കൃ​തി അ​നു​ഗ്ര​ഹി​ച്ചു ന​ൽ​കി​യ ഈ ​കൂ​റ്റ​ൻ ശി​ല വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​കർ​ഷി​ക്കു​ന്നു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നുംപോലും ഈ ​കൂ​റ്റ​ൻ ശി​ല ദ​ർ​ശി​ക്കാ​നാ​വും.

അ​തു​കൊ​ണ്ടു ത​ന്നെ ഈ ​വ​ര​ക്ക​ല്ലി​നെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഈ ​വ​ർ​ഷ​മെ​ങ്കി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജ​നു​വ​രി​യി​ലെ കോ​ട​മ​ഞ്ഞും കു​ളി​ർക്കാ​റ്റു​മെ​ല്ലാം വ​ര​ക്ക​ല്ലി​ന് കൂ​ടു​ത​ൽ ദൃ​ശ്യ​ഭം​ഗി​യും ചാ​രു​ത​യും ന​ൽ​കു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ് അ​ടി ഉ​യ​ര​ത്തി​ൽ എ​ക​ദേ​ശം ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് പ​ര​ന്നുകി​ട​ക്കുന്നതാണ് ഈ ​ശി​ല.

ഈ ​വ​ര​ക്ക​ല്ലി​ന്‍റെ മു​ക​ളി​ൽ നി​ന്ന് നോ​ക്കി​യാ​ൽ മ​ണ്ണാ​ർ​ക്കാ​ട് മാ​ത്ര​മ​ല്ല മ​റ്റു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കാ​ണാ​ൻ സാ​ധി​ക്കും. മ​ന്ദം​പൊ​ട്ടി​ക്കു സ​മീ​പ​ത്തു​ള്ള പാ​ത​യി​ലൂ​ടെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ൽ ഈ ​വ​ര​ക്ക​ല്ലി​ന്‍റെ മു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യും. ഇ​വി​ടെ നി​ന്ന് ഏ​താ​ണ്ട് അ​ടു​ത്തു ത​ന്നെ​യാ​ണ് കീ​രി​പ്പാ​റ ഇ​ക്കോ ടൂ​റി​സം​ പ​ദ്ധ​തി​യും സ്ഥി​തി ചെ​യ്യു​ന്ന​ത്.

വ​ര​ക്ക​ല്ലി​ന്‍റെ മു​ക​ളി​ൽ നീ​ർ​കു​ള​മു​ണ്ടെ​ന്നും അ​തി​ൽ ഏ​തു ക​ടു​ത്ത വേ​ന​ലി​ലും വെ​ള്ള​മു​ണ്ടാ​കു​മെ​ന്നും പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. പൂ​ർ​വി​ക​ർ വേ​ട്ട​യാ​ട​ൻ വേ​ണ്ടി രാ​ത്രികാ​ല​ങ്ങ​ളി​ൽ വ​ര​ക്ക​ല്ലി​ൽ എ​ത്താ​റു​ണ്ടെ​ന്നും നീ​ർകു​ള​ത്തി​ൽ നി​ന്ന് വെ​ള്ളം കു​ടി​ക്കാ​റു​ണ്ടെ​ന്നും പ​റ​യു​ന്നു.

വ​ര​ക്ക​ല്ലി​നെ കു​റി​ച്ച് പ​ല ഐ​തി​ഹ്യ​വും പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു​ണ്ട്. രാ​മാ​യ​ണ യു​ദ്ധ​ത്തി​ൽ പോ​രാ​ടി ത​ള​ർ​ന്ന വാ​ന​ര​സേ​ന​യെ പു​നഃ​രു​ജീ​വി​പ്പി​ക്കാ​ൻ മൃ​ത​സ​ഞ്ജീ​വി​നി തേ​ടി പോ​യ ഹ​നു​മാ​ന്‍റെ കൈ​വി​ര​ൽ ത​ട്ടി നി​ന്ന ക​ല്ലാ​ണെ​ന്നും അ​തി​നാ​ൽ ഇ​തി​നെ ഹ​നു​മാ​ൻ​ക​ല്ലെ​ന്നും വി​ളി​ച്ചി​രു​ന്നു.

അ​ക​ലെ നി​ന്നു നോ​ക്കി​യാ​ൽ മൂ​ന്നു വ​ര​ക​ൾ ഉ​ള്ള പോ​ലെ തോ​ന്നി​പോ​കു​ന്ന​തി​നാ​ലാ​ണ് വ​ര​ക്ക​ല്ലെ​ന്ന നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ല പ​ദ്ധ​തി​ക​ളും മു​ൻ​കാ​ല​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ൽ പ​ല​തും വെ​ളി​ച്ചം ക​ണ്ടി​ട്ടി​ല്ല.

കാ​ഞ്ഞി​ര​പ്പു​ഴ, ശി​രു​വാ​ണി, മീ​ൻ​വ​ല്ലം എ​ന്നീ പ​ദ്ധ​തി​ക​ളെ ബ​ന്ധി​ച്ച് ടൂ​റി​സം സ​ർ​ക്യൂ​ട്ട് ആ​രം​ഭി​ച്ചാ​ൽ മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ മു​ഖഛാ​യ​ മാ​റു​ക​യും സ​ർ​ക്കാ​റി​നു ത​ന്നെ വ​ൻ വ​രു​മാ​ന​മാ​കു​ക​യും ചെ​യ്യും. ഈ ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​താ​ണെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ഈ ​പ​ദ്ധ​തി​യും ഒ​പ്പം വ​ര​ക്ക​ല്ലി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി 2022 ലെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്